Latest News

കാംപസ് തീവ്രവാദം: സിപിഎം തെറ്റ് തിരുത്താന്‍ തയ്യാറാവണമെന്ന് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

സംഘപരിവാര വര്‍ഗീയതയെ വെള്ളപൂശുന്നതിനും ന്യായീകരിക്കുന്നതിനുമാണ് ഈ നിലപാട് ഉപകരിക്കുകയെന്ന് സിപിഎം തിരിച്ചറിയണം. ബിഷപ്പിന്റെ വിദ്വേഷ പ്രസംഗത്തിലൂടെ കലുഷിതമായ സാമൂഹികാന്തരീക്ഷത്തില്‍ സിപിഎം നടത്തുന്ന പ്രചാരണം സംഘപരിവാരത്തിനും അവരുടെ മെഗാ ഫോണായി മാറിയ ബിഷപ്പിനും പിന്തുണ നല്‍കുന്നതിന് തുല്യമാണ്.

കാംപസ് തീവ്രവാദം: സിപിഎം തെറ്റ് തിരുത്താന്‍ തയ്യാറാവണമെന്ന് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
X

തിരുവനന്തപുരം: സംസ്ഥാനത്തെ കാംപസുകള്‍ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ വര്‍ഗീയതയിലേക്കും തീവ്രവാദ സ്വഭാവങ്ങളിലേക്കും ആകര്‍ഷിക്കാന്‍ ബോധപൂര്‍വ ശ്രമങ്ങള്‍ നടക്കുന്നുവെന്ന സിപിഎം നിലപാട് മുഖ്യമന്ത്രിയുടെ നിയമസഭാ മറുപടിയുടെ പശ്ചാത്തലത്തില്‍ തിരുത്താന്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി.

സിപിഎം പാര്‍ട്ടി സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനായി നല്‍കിയ കുറിപ്പിലാണ് സാമൂഹിക ധ്രുവീകരണവും പരസ്പര സംശയവും സൃഷ്ടിക്കുന്ന പരാമര്‍ശം നടത്തിയത്. ന്യൂനപക്ഷങ്ങള്‍ക്കെതിരേ അടിസ്ഥാനരഹിതമായ തീവ്രവാദ ആരോപണങ്ങളുന്നയിക്കുന്നത് സിപിഎം ആക്ടിങ് സെക്രട്ടറി വിജയരാഘവന്റെ സ്ഥിരം സ്വഭാവമാണ്. അതിന്റെ പ്രതിഫലനമാണ് കുറിപ്പിലൂടെ പുറത്തുവന്നത്. സംഘപരിവാര വര്‍ഗീയതയെ വെള്ളപൂശുന്നതിനും ന്യായീകരിക്കുന്നതിനുമാണ് ഈ നിലപാട് ഉപകരിക്കുകയെന്ന് സിപിഎം തിരിച്ചറിയണം. ബിഷപ്പിന്റെ വിദ്വേഷ പ്രസംഗത്തിലൂടെ കലുഷിതമായ സാമൂഹികാന്തരീക്ഷത്തില്‍ സിപിഎം നടത്തുന്ന പ്രചാരണം സംഘപരിവാരത്തിനും അവരുടെ മെഗാ ഫോണായി മാറിയ ബിഷപ്പിനും പിന്തുണ നല്‍കുന്നതിന് തുല്യമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ വ്യക്തത വരുത്തിയ സാഹചര്യത്തില്‍ തെറ്റ് തിരുത്താനും മാപ്പ് പറയാനും സിപിഎം തയ്യാറാവണമെന്ന് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.


Next Story

RELATED STORIES

Share it