കോണ്‍ഗ്രസുകാര്‍ക്ക് വാക്സിന് നല്‍കരുതെന്ന് സിപിഎം വാര്‍ഡ് അംഗം; പ്രസ്താവന വിവാദമാകുന്നു
BY NAKN25 July 2021 6:56 PM GMT

X
NAKN25 July 2021 6:56 PM GMT
പാലക്കാട്: കോണ്‍ഗ്രസുകാര്‍ക്ക് വാക്സിന് നല്‍കരുതെന്ന സിപിഎം വാര്‍ഡ് അംഗത്തിന്റെ പ്രസ്താവന വിവാദമാകുന്നു. പാലക്കാട് ജില്ലയിലെ കപ്പൂര്‍ പത്താം വാര്‍ഡ് അംഗം സുജിത ബാലകൃഷ്ണന്റെ സംഭാഷണമാണ് പുറത്തുവന്നത്. കോണ്‍ഗ്രസുകാര്‍ക്ക് വാക്സിന് നല്‍കരുതെന്നായിരുന്നു ഇവരുടെ നിര്‍ദേശം. സംഭാഷണം പുറത്തായതിന് ശേഷം സുജിതയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി.
'നാലഞ്ച് ആളുകള്‍ വാക്സിനുണ്ടോ എന്ന് ആശാ വര്‍ക്കറെ വിളിച്ച് അന്വേഷിക്കുന്നുണ്ട്. നാളെ നമുക്കുണ്ട്. രണ്ട് പ്രവാസികള്‍ക്ക് വിടാം എന്ന് പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസുകാരായ ആളുകളെ വിളിച്ചിട്ടുണ്ടെങ്കില്‍ വിടാന്‍ ഉദ്ദേശമില്ല.' എന്നാണ് സുജിത പറയുന്നത്. പത്താം വാര്‍ഡിലെ ജനങ്ങള്‍ ഇഞ്ചക്ഷന് വേണ്ടി ആവശ്യപ്പെട്ടപ്പോള്‍ കോണ്‍ഗ്രസുകാര്‍ക്ക് നല്‍കില്ലെന്നാണ് മെമ്പര്‍ പറഞ്ഞതെന്നും സുജിത രാജി വയ്ക്കണമെന്നും കോണ്‍ഗ്രസ് കപ്പൂര്‍ മണ്ഡലം പ്രസിഡന്റ് പി രാജീവ് ആവശ്യപ്പെട്ടു.
അതേസമയം വാക്സിന് വിതരണത്തില്‍ പക്ഷപാതം കാണിച്ചിട്ടില്ലെന്നും സംഭാഷണത്തിന്റെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയാണെന്നും സുജിത ആരോപിച്ചു. സന്ദേശം കട്ട് ചെയ്താണ് പ്രചരിക്കുന്നത്. രാഷ്ട്രീയ പരമായി വിഷയം ഉയര്‍ത്തിക്കൊണ്ടുവരികയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും അവര്‍ ആരോപിച്ചു.
Next Story
RELATED STORIES
മുൻഗണനാ റേഷൻ കാർഡുകൾക്ക് ഇനി ഓൺലൈനിൽ അപേക്ഷിക്കാം
20 May 2022 6:51 PM GMTഫാഷിസത്തിനെതിരേ രാജ്യത്ത് കൂട്ടായ സഖ്യം രൂപപ്പെടണം: പോപുലര്‍ ഫ്രണ്ട്...
20 May 2022 6:31 PM GMTപരാതികള്‍ വ്യാപകം: യൂബറിനും ഒലയ്ക്കും ഉപഭോക്തൃസംരക്ഷണ അതോറിറ്റിയുടെ...
20 May 2022 6:08 PM GMTരാജ്യത്ത് കുരങ്ങുപനി വ്യാപനസാധ്യത: ജാഗ്രതാനിര്‍ദേശവുമായി കേന്ദ്ര...
20 May 2022 5:48 PM GMTആവിഷ്കാര സ്വാതന്ത്ര്യം! എന്താണത്?
20 May 2022 5:11 PM GMTകുട്ടികളുടെ സാന്നിധ്യത്തിലെ അറസ്റ്റ് കുട്ടികൾക്ക്...
20 May 2022 4:30 PM GMT