Latest News

സിപിഎം സംസ്ഥാന സെക്രട്ടറി; തീരുമാനം നാളെയുണ്ടായേക്കും

സിപിഎം സംസ്ഥാന സെക്രട്ടറി; തീരുമാനം നാളെയുണ്ടായേക്കും
X

കോഴിക്കോട്: രോഗം കാരണം അവധിയില്‍ പ്രവേശിച്ച കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരികെ വരുമെന്ന് സൂചന. നാളെ ചേരുന്ന സി.പി.എം സെക്രട്ടേറിയേറ്റില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കും. പുതിയ മന്ത്രിസഭയിലെ വകുപ്പുകള്‍ തീരുമാനിക്കാനാണ് നാളെ യോഗം ചേരുന്നതെങ്കിലും ഈ യോഗത്തില്‍ കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് തിരികെയെത്തുന്നത് സംബന്ധിച്ച തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം.

അസുഖബാധിതനായി പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും മാറിനില്‍ക്കുന്ന കോടിയേരിക്കു പകരം ഇടതുമുന്നണി കണ്‍വീനര്‍ കൂടിയായ എ. വിജയരാഘവനാണ് ഇപ്പോള്‍ താത്ക്കാലിക സെക്രട്ടറിയുടെ ചുമതല വഹിക്കുന്നത്.

Next Story

RELATED STORIES

Share it