സജി ചെറിയാന്‍ പങ്കെടുക്കുന്നില്ല; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തുടങ്ങി
ആലപ്പുഴയില്‍ പരിപാടി ഉള്ളതിനാല്‍ പങ്കെടുക്കുന്നില്ലെന്നാണ് വിശദീകരണം

തിരുവനന്തപുരം: സജി ചെറിയാന്‍ രാജിവച്ച ഒഴിവില്‍ പുതിയ മന്ത്രി വേണോയെന്ന് തീരുമാനിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തുടങ്ങി. സജി ചെറിയാന്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല. ആലപ്പുഴയില്‍ പരിപാടി ഉള്ളതിനാല്‍ പങ്കെടുക്കുന്നില്ലെന്നാണ് വിശദീകരണം. ജനങ്ങളുടെ മുന്നിലും പാര്‍ട്ടി ഘടകങ്ങളിലും ഈ വിഷയം എങ്ങനെ വിശദീകരിക്കണം, സജി ചെറിയാന്‍ എംഎല്‍എ സ്ഥാനവും രാജിവെയ്‌ക്കേണ്ട നിയമ പരമായ സാഹചര്യമുണ്ടോ എന്നീ കാര്യങ്ങളും സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും.
സജി ചെറിയാന്റെ ഭരണഘടനാനിന്ദ പാര്‍ട്ടി നയത്തിന് വിരുദ്ധമാണെന്ന് വിലയിരുത്തിയാണ് നേതൃത്വം രാജി ആവശ്യപ്പെട്ടത്. മന്ത്രി രാജിവെച്ച പശ്ചാത്തലത്തില്‍ മന്ത്രിസഭയില്‍ വന്ന ഒഴിവ് നികത്തണമോ എന്ന കാര്യത്തില്‍ നേതൃത്വം അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനമുണ്ടായേക്കും.
നിലവില്‍ പുതിയ മന്ത്രി വേണ്ട എന്ന ധാരണയാണ് നേതൃതലത്തില്‍ ഉള്ളത്.
സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സാംസ്‌കാരിക,സിനിമ വകുപ്പുകള്‍ മുഖ്യമന്ത്രിയാണ് കൈകാര്യം ചെയ്യുന്നത്. പുതിയ മന്ത്രി വേണ്ട എന്ന തീരുമാനം എടുത്താല്‍ മറ്റ് സിപിഎം മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വിഭജിച്ച് നല്‍കിയേക്കും. കോടതിയില്‍ നിന്ന് സജി ചെറിയാന് അനുകൂല നിലപാടുണ്ടായാല്‍ തിരിച്ച് വരാനുള്ള സാധ്യത കൂടി സിപിഎം തുറന്നിടുന്നുണ്ട്. എന്നാല്‍ നിയമപരമായി കൂടി തിരിച്ചടി നേരിട്ടാല്‍ അപ്പോള്‍ പുതിയ മന്ത്രിയെ കുറിച്ച് ആലോചിക്കും. അങ്ങനെയെങ്കില്‍ സംസ്ഥാന സമിതി വിളിച്ച് ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യും.
RELATED STORIES
ഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMTതാനൂര്‍ കസ്റ്റഡി മരണം; നാല് പോലിസ് ഉദ്യോഗസ്ഥര്‍ പ്രതികള്‍; സിബിഐ...
21 Sep 2023 5:28 AM GMTമുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം:...
21 Sep 2023 5:17 AM GMTഓണം ബംപറിനെച്ചൊല്ലി തര്‍ക്കം; കൊല്ലത്ത് യുവാവിനെ വെട്ടിക്കൊന്നു
20 Sep 2023 2:00 PM GMTഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്ന് സിപിഎം നേതാവ്; ഇഡി ഓഫിസില്‍ കേരളാ...
20 Sep 2023 1:15 PM GMTനയതന്ത്ര സ്വര്‍ണക്കടത്ത്: ഒളിവിലായിരുന്ന പ്രതി രതീഷിനെ അറസ്റ്റ് ചെയ്തു
20 Sep 2023 12:14 PM GMT