കോണ്‍ഗ്രസുകാര്‍ക്കൊപ്പം ചേര്‍ന്ന് പോലിസുകാരെ ആക്രമിച്ചെന്ന്; ടി സിദ്ദിഖ് എംഎല്‍എയുടെ ഗണ്‍മാനെ സസ്പെന്‍ഡ് ചെയ്തു
സ്മിബിനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം രംഗത്തെത്തിയിരുന്നു

തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസ് തകര്‍ത്തതിനെതിരേ നടന്ന സമരത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് പോലിസുകാരെ ആക്രമിച്ചെന്നാരോപിച്ച് ടി സിദ്ദിഖ് എംഎല്‍എയുടെ ഗണ്മാന് കെവി സ്മിബിനെ സസ്പെന്‍ഡ് ചെയ്തു. സ്മിബിന് പോലിസുകാരെ ആക്രമിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ഇന്നലെ കല്‍പ്പറ്റയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധസമരത്തിനിടെയാണ് എംഎല്‍എയുടെ ഗണ്മാനായ സ്മിബിന് പോലിസുകാരുമായി തര്‍ക്കിക്കുന്നുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഇയാള്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സിപിഎം രംഗത്തെത്തിയിരുന്നു.
''സിദ്ദിഖിനൊരു ഗണ്‍മാനുണ്ട്. ഗണ്മാന് യൂണിഫോമില്‍ നില്ക്കുന്ന പോലിസുക്കാരെ തള്ളിമാറ്റുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഗണ്മാന് യൂനിഫോമില്‍ അല്ല. സ്ഥലത്ത് സിദ്ധീഖില്ല. തനി കോണ്‍ഗ്രസുകാരന്റെ രീതിയിലാണ് യൂനിഫോമിലുള്ള പോലിസുകാരെ തള്ളിമാറ്റുന്നത്. ഗൗരവമേറിയ പ്രശ്നമാണ്.''-എന്നായിരുന്നു സിപിഎം നേതാക്കളുടെ വാക്കുകള്‍.
RELATED STORIES
പ്രിയ വര്‍ഗീസിനെ നിയമിച്ചത് സര്‍ക്കാരല്ല; നിയമപ്രകാരമുള്ള...
17 Aug 2022 4:10 PM GMT'സൂപ്പര്‍ വാസുകി'യുടെ പരീക്ഷണ ഓട്ടം നടത്തി റെയില്‍വെ
17 Aug 2022 3:37 PM GMTസ്വര്‍ണ്ണക്കവര്‍ച്ചയിലെ കമ്മീഷനില്‍ തര്‍ക്കം: യുവാവില്‍നിന്ന് കാറും...
17 Aug 2022 3:20 PM GMTപ്രിയ വർഗീസിന്റെ നിയമന നടപടി ഗവർണർ സ്റ്റേ ചെയ്തു
17 Aug 2022 2:58 PM GMTഗുജറാത്തില്‍ ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ വെറുതേ വിട്ടു;...
17 Aug 2022 1:42 PM GMTഫ്ലാറ്റിലെ കൊലപാതകത്തിന് പിന്നില്‍ ലഹരിമരുന്ന് തര്‍ക്കം; ഇരുവരും...
17 Aug 2022 9:51 AM GMT