- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് അക്രമം: മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍
ലാല്‍, സതീര്‍ത്ഥ്യന്‍, ഹരിശങ്കര്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസ് ആക്രമിച്ച സംഭവത്തില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. ലാല്‍, സതീര്‍ത്ഥ്യന്‍, ഹരിശങ്കര്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ബിജെപി നിയന്ത്രണത്തിലുള്ള ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ തമ്പാനൂര്‍ പോലിസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. ഇവരില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന.
കഴിഞ്ഞ ദിവസമാണ് വഞ്ചിയൂരില്‍ എല്‍ഡിഎഫ് നടത്തിയ വികസന ജാഥയ്ക്കുനേരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. ശേഷം തിരുവനന്തപുരം ആറ്റുകാല്‍ ദേവി ഹോസ്പിറ്റലില്‍ പ്രതികള്‍ ചികിത്സ തേടിയിരുന്നു. വഞ്ചിയൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ ഗായത്രി ബാബുവിനെ ആക്രമിച്ച അതേ പ്രതികള്‍ തന്നെയാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് ആക്രമിച്ചതെന്ന് പോലിസ് പറഞ്ഞു.
ആശുപത്രിയില്‍ നിന്നാണ് ഇവര്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിനു നേര്‍ക്ക് കല്ലെറിയാന്‍ എത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ആക്രമണത്തിനു പിന്നില്‍ ആര്‍എസ്എസ്-എബിവിപി പ്രവര്‍ത്തകരാണെന്നു പോലിസിനു സൂചന ലഭിച്ചത്. ദൃശ്യങ്ങളില്‍ ഇവരുടെ മുഖവും മറ്റും വ്യക്തമായിരുന്നു. ഇവരുടെ മൊബൈല്‍ രേഖകളും പോലിസ് പരിശോധിച്ചു. മൂന്ന് ബൈക്കുകളില്‍ എത്തി പുലര്‍ച്ചെയായിരുന്നു അക്രമം.
RELATED STORIES
കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ ഗ്യാപ് റോഡില്‍ പൂര്‍ണ യാത്രാ നിരോധനം;...
31 May 2025 8:19 AM GMTഡി ബ്രൂയിന് നാപ്പോളിയിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍
31 May 2025 7:54 AM GMTമഴക്കെടുതി; കനത്ത മഴയില്‍ ജീവഹാനിയും വ്യാപക നാശനഷ്ടവും
31 May 2025 7:45 AM GMTഒളിംപിക് ബോക്സിങ് ചാംപ്യന്‍ ഇമാനെ ഖലീഫ് ജനിത ലൈംഗിക പരിശോധനയ്ക്ക്...
31 May 2025 7:24 AM GMTനദീതീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ്
31 May 2025 7:23 AM GMTഫലസ്തീന് ഗ്രാമങ്ങള്‍ പിഴുതെറിയുന്ന ഇസ്രായേല്‍ നടപടി; നെഗേവില്‍...
31 May 2025 7:06 AM GMT