Latest News

സിപിഎം നടപ്പാക്കുന്നത് ആര്‍എസ്എസ് അജണ്ട; സുമേഷ് അച്യുതന്‍

സിപിഎം നടപ്പാക്കുന്നത് ആര്‍എസ്എസ് അജണ്ട; സുമേഷ് അച്യുതന്‍
X

തിരൂര്‍: മുന്നോക്കകാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം നല്‍കി സിപിഎം നടപ്പാക്കുന്നത് ആര്‍എസ്എസ് അജണ്ടയെന്ന് കെപിസിസി ഒബിസി ഡിപാര്‍ട്ട്‌മെന്റ് സംസ്ഥാന ചെയര്‍മാന്‍ സുമേഷ് അച്യുതന്‍. തിരൂരില്‍ നടന്ന കെപിസിസി ഒബിസി ഡിപ്പാര്‍ട്ട്‌മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആര്‍എസ്എസിനെ തൃപ്തിപ്പെടുത്താനും പ്രീതിപ്പെടുത്താനുമാണ് എ.വിജയരാഘവന്‍ ഈ വിഷയത്തില്‍ പികെ. കുഞ്ഞാലിക്കുട്ടിയെ കടന്നാക്രമിക്കുന്നത്. സമൂഹത്തില്‍ മുസ്ലീം വിരുദ്ധതയുണ്ടാക്കുകയെന്ന ആര്‍എസ്എസ് നീക്കത്തിന് ചൂട്ടു പിടിക്കലാണ് എ വിജയരാഘവന്റെ ലക്ഷ്യം. മുന്നോക്ക സംവരണ വിഷയത്തെ മുസ്ലീം സമുദായ വിഷയമെന്നോ പിന്നോക്ക വിഭാഗ വിഷയമെന്ന നിലയിലല്ല കാണേണ്ടത്. മറിച്ച് അത് ഭരണഘടനാ വിരുദ്ധ വിഷയമാണ്. ഭരണഘടനയെ അട്ടിമറിച്ച് സംവരണതത്വത്തില്‍ വെള്ളം ചേര്‍ക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സമരങ്ങള്‍ നടത്തുമെന്നും സുമേഷ് അച്യുതന്‍ പറഞ്ഞു. ജില്ലാ ചെയര്‍മാന്‍ അനില്‍ തലപ്പളളി അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ബാബു നാസര്‍, മുജീബ് ആനക്കയം,മനമ്മല്‍ ബാബു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സജേഷ് ചന്ദ്രന്‍, ജില്ലാ ഭാരവാഹികളായ ആലി ആപ്പു, ഇ.പ്രസന്നന്‍, അലി ആസാദ് തുടങ്ങിയവര്‍ സംസാരിച്ചു.




Next Story

RELATED STORIES

Share it