Latest News

ബിജെപി അനുഭാവിയുടെ സംഘടനക്കായി ശുപാര്‍ശ; ഐബി സതീഷിനോട് വിശദീകരണം തേടി സിപിഎം ജില്ലാ സെക്രട്ടറി

എംഎല്‍എയ്‌ക്കെതിരെ രക്തസാക്ഷി കുടുംബത്തില്‍ നിന്നുള്ള പരാതിയെ തുടര്‍ന്നാണ് വിശദീകരണം തേടിയതെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്.

ബിജെപി അനുഭാവിയുടെ സംഘടനക്കായി ശുപാര്‍ശ; ഐബി സതീഷിനോട് വിശദീകരണം തേടി സിപിഎം ജില്ലാ സെക്രട്ടറി
X

തിരുവനന്തപുരം: കരാത്തെ അസോസിയേഷന്‍ ഭാരവാഹിയായ ബിജെപി അനുഭാവിയുടെ സംഘടനയ്ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഫിലിയേഷന്‍ ലഭിക്കാന്‍ ശുപാര്‍ശ നല്‍കിയ സംഭവത്തില്‍ കാട്ടാക്കട എംഎല്‍എ ഐബി സതീഷിനോട് വിശദീകരണം തേടി സിപിഎം ജില്ലാ കമ്മിറ്റ്ി. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണ് വിശദീകരണം ചോദിച്ചത്. ജില്ലാ സമ്മേളനം നടക്കാനിരിക്കെയാണ് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ തര്‍ക്കവും വിഭാഗീയതയും രൂക്ഷമാവുന്നത്. തന്നോട് വിശദീകരണം ചോദിച്ച നടപടിക്കെതിരെ ജില്ലാ കമ്മിറ്റിയില്‍ കാട്ടാക്കട ഐബി സതീശ് പൊട്ടിത്തെറിച്ചു.

എംഎല്‍എയ്‌ക്കെതിരെ രക്തസാക്ഷി കുടുംബത്തില്‍ നിന്നുള്ള പരാതിയെ തുടര്‍ന്നാണ് വിശദീകരണം തേടിയതെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍, താന്‍ നല്‍കിയ അതേ ശുപാര്‍ശ നല്‍കിയ മറ്റ് രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങളെ ഒഴിവാക്കി തന്നോട് മാത്രം വിശദീകരണം തേടിയെന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഐബി സതീഷ് നിലപാട് കര്‍ശനമാക്കിയത്.

അരുവിക്കര തിരഞ്ഞെടുപ്പ് പ്രചാരണത്തിലുയര്‍ന്ന പരാതികളിന്മേല്‍ സിപിഎം തരംതാഴ്ത്തല്‍ നടപടി നേരിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം വികെ മധുവിനെതിരായ നടപടിയെ എതിര്‍ത്തതിന്റെ പേരിലുളള പക തീര്‍ക്കലാണ് ഇപ്പോഴത്തെ നടപടിയെന്നും ഐബി സതീഷ് ആരോപിച്ചു. അരുവിക്കര തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്ച അന്വേഷിച്ച മൂന്നംഗ കമ്മീഷന്റെ റിപോര്‍ട്ടിന് തുടര്‍ന്ന് ജില്ലാ കമ്മിറ്റിയിലേക്കായിരുന്നു വികെ മധുവിനെ തരംതാഴ്ത്തിയത്.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കം പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലായിരുന്നു ഐ ബി സതീഷ് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെതിരെ കടുത്ത വിമര്‍ശനങ്ങളുന്നയിച്ചത്. കാട്ടാക്കടയില്‍ തനിക്കെതിരെ നടന്ന നീക്കങ്ങള്‍ക്ക് പിന്നില്‍ ജില്ലാ സെക്രട്ടറിക്ക് പങ്കുണ്ടെന്നായിരുന്നു എംഎല്‍എയുടെ ആരോപണം. ഐബി സതീഷിനെതിരെ കാട്ടാക്കടയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു എംഎല്‍എയുടെ ആരോപണം.

Next Story

RELATED STORIES

Share it