Latest News

ബോംബ് കേസിലെ പ്രതി സിപിഎം ബ്രാഞ്ച് സെക്രട്ടറി

ബോംബ് കേസിലെ പ്രതി സിപിഎം ബ്രാഞ്ച് സെക്രട്ടറി
X

കണ്ണൂര്‍: സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയായി ബോംബ് കേസിലെ പ്രതിയായ അമല്‍ബാബുവിനെ തിരഞ്ഞെടുത്തു. മീത്തലെ കുന്നോത്തുപറമ്പ് ബ്രാഞ്ച് സെക്രട്ടറിയായി ആണ് തിരഞ്ഞെടുത്തിരിക്കുന്നത്. 2024 ഏപ്രില്‍ 25ന് മുളിയാത്തോട് നടന്ന ബോംബ് കേസിലെപ്രതിയാണ് ഇയാള്‍. ഒരാള്‍ കൊല്ലപ്പെട്ട ഈ ബോംബ് സ്‌ഫോടനത്തിലെ പ്രതികളെ സിപിഎം സംരക്ഷിക്കുകയാണ് എന്ന ആരോപണവും ഉയര്‍ന്നിരുന്നു.

2024 ഏപ്രില്‍ 5ന് നടന്ന സ്ഫോടനത്തില്‍ മുളിയാത്തോട് സ്വദേശി ഷെറില്‍ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പിന്നാലെ അന്ന് ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹിയായിരുന്ന അമല്‍ ബാബു സ്ഫോടന ശേഷം ബാക്കിയായ ബോംബുകള്‍ ഒളിപ്പിച്ചുവെന്ന് പോലിസ് കണ്ടെത്തിയിരുന്നു.

അതേസമയം സിപിഎം, പ്രതികള്‍ക്ക് സിപിഎമ്മുമായി ബന്ധമില്ല എന്നു പറഞ്ഞിരുന്നു. ഇപ്പോള്‍ വലിയ ചര്‍ച്ചയായ സ്‌ഫോടനക്കേസിലെ പ്രതിയെ തന്നെ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തത് വളരെ ഗൗരവമുള്ള വിഷയമായി ഉയര്‍ന്നിരിക്കുകയാണ്.

Next Story

RELATED STORIES

Share it