ഭാരത് ജോഡോ യാത്ര സമാപനസമ്മേളനത്തില്‍ സിപിഐ പങ്കെടുക്കും
BY NSH17 Jan 2023 1:13 PM GMT

X
NSH17 Jan 2023 1:13 PM GMT
ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയുടെ സമാപനസമ്മേളനത്തില്‍ സിപിഐ പങ്കെടുക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഇക്കാര്യം സിപിഐ അറിയിച്ചു. പാര്‍ട്ടിയെ പ്രതിനിധികരിച്ച് ജനറല്‍ സെക്രട്ടറി ഡി രാജയും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വവുമാണ് സമാപനച്ചടങ്ങില്‍ പങ്കെടുക്കുന്നത്.
മികച്ച ഇന്ത്യയെ രൂപപ്പെടുത്താന്‍ ഒരുമിച്ചുനില്‍ക്കുകയെന്ന ആശയം തങ്ങളെ പ്രചോദിപ്പിക്കുന്നതായും ഖാര്‍ഗെയ്ക്ക് അയച്ച കത്തില്‍ ഡി രാജ ചൂണ്ടിക്കാട്ടി. ജോഡോ യാത്രയുടെ സമാപനസമ്മേളനത്തിലേക്ക് സിപിഎം ഉള്‍പ്പടെ 23 രാഷ്ട്രീയ പാര്‍ട്ടികളെ ക്ഷണിച്ചതായി കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരുന്നു. എന്നാല്‍, ഇതില്‍ എത്രപേര്‍ പങ്കെടുക്കുമെന്ന് അറിയില്ലെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
Next Story
RELATED STORIES
കോഴിക്കോട് ബീച്ചില്‍ കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍...
5 Jun 2023 5:47 AM GMTകോഴിക്കോട് വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്കി പീഡിപ്പിച്ച ശേഷം...
2 Jun 2023 5:49 AM GMTപിണറായി സര്‍ക്കാറിന്റെ ദൂര്‍ത്ത് മൂലമുണ്ടാകുന്ന കടഭാരം...
1 Jun 2023 3:59 PM GMTഇടതുസര്‍ക്കാറിന്റെ അമിത വൈദ്യുതി ചാര്‍ജ് പിന്‍വലിക്കുക; എസ് ഡിപി ഐ...
26 May 2023 2:56 PM GMTമലബാറില്‍ അധിക ബാച്ചുകള്‍ അനുവദിക്കാതെ പ്ലസ് വണ്‍ അലോട്ട്മെന്റ്...
21 May 2023 9:21 AM GMTസംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം
27 April 2023 3:39 AM GMT