Latest News

ചാണകത്തിനും ഗോമൂത്രത്തിനും ഇന്ത്യന്‍ സമ്പദ് ഘടനയെ ശക്തിപ്പെടുത്താനാവും: മധ്യപ്രദേശ് മുഖ്യമന്ത്രി

ഗോമൂത്രത്തില്‍ നിന്നും ചാണകത്തില്‍ നിന്നും കീടനാശിനി മുതല്‍ മരുന്നുകള്‍ വരെ വൈവിധ്യമാര്‍ന്ന നിരവധി ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചെടുക്കാനാകും -ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.

ചാണകത്തിനും ഗോമൂത്രത്തിനും ഇന്ത്യന്‍ സമ്പദ് ഘടനയെ ശക്തിപ്പെടുത്താനാവും: മധ്യപ്രദേശ് മുഖ്യമന്ത്രി
X

ഭോപ്പാല്‍: ചാണകത്തിനും ഗോമൂത്രത്തിനും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാനാവുമെന്ന് അവകാശപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിങ് ചൗഹാന്‍.

'പശുക്കളോ കാളകളോ ഉണ്ടെങ്കില്‍ മാത്രമേ നമുക്ക് നിരവധി കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനാകൂ. അതിനാല്‍, അവ ഏറെ പ്രധാനപ്പെട്ടതാണ്. ഗോമൂത്രവും ചാണകവും ഫലപ്രദമായി ഉപയോഗിക്കാന്‍ ഒരു സംവിധാനമുണ്ടെങ്കില്‍ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സമ്പദ് ഘടന ശക്തിപ്പെടുത്താന്‍ സാധിക്കും' ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്റെ വനിതാ വിഭാഗം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സര്‍ക്കാര്‍ എല്ലാ സഹായവും ലഭ്യമാക്കും. ഈ മേഖലയില്‍ സ്ത്രീകള്‍ മുന്നിട്ടിറങ്ങിയാല്‍ നമുക്ക് വിജയം കാണാനാകും. ഗോമൂത്രത്തില്‍ നിന്നും ചാണകത്തില്‍ നിന്നും കീടനാശിനി മുതല്‍ മരുന്നുകള്‍ വരെ വൈവിധ്യമാര്‍ന്ന നിരവധി ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചെടുക്കാനാകും -ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.




Next Story

RELATED STORIES

Share it