Latest News

കൊവിഷീല്‍ഡ്: ആസ്ട്രസെനെക്ക കൊവിഡ് വാക്‌സിന്റെ ഫലപ്രാപ്തിയില്‍ സംശയം പ്രകടിപ്പിച്ച് യുഎസ് സര്‍ക്കാര്‍

കൊവിഷീല്‍ഡ്: ആസ്ട്രസെനെക്ക കൊവിഡ് വാക്‌സിന്റെ ഫലപ്രാപ്തിയില്‍ സംശയം പ്രകടിപ്പിച്ച് യുഎസ് സര്‍ക്കാര്‍
X

ന്യൂയോര്‍ക്ക്: ആസ്ട്രസെനക്ക കൊവിഡ് വാക്‌സിന്‍ കമ്പനി നല്‍കിയ വാക്‌സിന്‍ ഡാറ്റ കാലഹരണപ്പെട്ടതെന്ന വിമര്‍ശനവുമായി യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അലര്‍ജി അന്റ് ഇന്‍ഫെക്ഷ്യസ് ഡിസീസ്. കൊവിഡ് വാക്‌സിനായി ഉപയോഗിക്കുന്ന ആസ്ട്രസെനക്കയുടെ കൊവിഷീല്‍ഡിന് പരിമതിയുണ്ടെന്ന കണ്ടെത്തല്‍ ആരോഗ്യരംഗത്ത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.

ലക്ഷണമുള്ള കൊവിഡ് പ്രതിരോധിക്കുന്നതില്‍ ആസ്ട്രസെനക്ക വാക്‌സിന്‍ 79 ശതമാനം മാത്രം ഫലപ്രദമാണെന്ന സ്വീഡിഷ് ആരോഗ്യവകുപ്പിന്റെ റിപോര്‍ട്ട് വന്ന് ഏറെ കഴിയും മുമ്പാണ് യുഎസ് ഏജന്‍സിയുടെ റിപോര്‍ട്ട് വന്നിരിക്കുന്നത്. വാക്‌സിന്‍ ഉപയോഗിക്കുമ്പോള്‍ രക്തം കട്ടപിടിക്കുമെന്നതിനെക്കുറിച്ച് റിപോര്‍ട്ടില്‍ പരമാര്‍ശമില്ല. അതേസമയം ഫ്രാന്‍സും ജര്‍മ്മനിയടക്കമുള്ള ചില യൂറോപ്യന്‍ രാജ്യങ്ങള്‍ ആസ്ട്ര സെനക്ക ഉപയോഗിക്കുന്നതിന് വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

ആസ്ട്രസെനക്ക നല്‍കിയ വിവരങ്ങള്‍ പുതിയതല്ലെന്നും ഫപ്രാപ്തിയെ സംബന്ധിച്ച് പൂര്‍ണവിവരങ്ങളില്ലെന്നുമാണ് യുഎസ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പരാതി.

ആസ്ട്രസെനക്കയുടെ ഉപയോഗം രക്തം കട്ടപിടിക്കുന്നതിന് കാരണമാവുമെന്ന് വ്യാപകമായ പരാതിയുണ്ട്. കമ്പനി തന്നെ പറയുന്നതനുസരിച്ച ്മാര്‍ച്ച് 14ന് 37 രക്തം കട്ടപിടിക്കുന്ന കേസുകള്‍ റിപോര്‍ട്ട് ചെയ്തു. അന്നേ ദിവസം 17ദശലക്ഷം പേര്‍ക്കാണ് കൊവിഡ് വാക്‌സിന്‍ എടുത്തത്.

ആസ്ട്ര സെനക്കയും ഓക്‌സ്ഫഡ് സര്‍വകലാശാലയും സംയുക്തമായാണ് കൊവിഷീല്‍ഡ് പുറത്തിറക്കിയത്. ലോകത്ത് ഏകദേശം 70 രാജ്യങ്ങളില്‍ കമ്പനിയുടെ വാക്‌സിന്‍ ഉപയോഗത്തിലുണ്ട്. ലോകാരോഗ്യ സംഘടനയും കൊവിഷീല്‍ഡിന് അനുമതി നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it