Latest News

കൊവിഡ്; ഇന്ന് ലോക്ക് ഡൗണ്‍ സമാന നിയന്ത്രണം

കൊവിഡ്; ഇന്ന് ലോക്ക് ഡൗണ്‍ സമാന നിയന്ത്രണം
X

തിരുവനന്തപുരം; കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് ലോക്ക് ഡൗണിന് സമാനമായി നിയന്ത്രണം ഏര്‍പ്പെടുത്തി. കഴിഞ്ഞ രണ്ട് ഞായറാഴ്ചയിലും സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.

സ്റ്റാഫ് സെലക്ഷ്ണന്‍ പരീക്ഷ നടക്കുന്നതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് യാത്രാനുമതി നല്‍കിയിട്ടുണ്ട്. പരീക്ഷാ ഹാള്‍ടിക്കറ്റാണ് അനുമതിക്കുവേണ്ടി ഹാജരാക്കാവുന്നത്.

ആരാധനാലയങ്ങളില്‍ 20 പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്താം.

ഇന്ന് അവശ്യസര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കും അനുമതിയുണ്ട്. രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ പ്രവര്‍ത്തിക്കാം.

അടുത്ത ഞായറാഴ്ച നിയന്ത്രണമുണ്ടാവുമോയെന്ന് വ്യക്തമല്ല. അടുത്ത യോഗത്തിലാണ് അതുസംബന്ധിച്ച തീരുമാനമുണ്ടാവുക.

Next Story

RELATED STORIES

Share it