കൊവിഡ് ബാധിച്ചിട്ടും ക്വാറന്റീനില്‍ പോയില്ല; സ്പെയിനില്‍ 22 പേര്‍ക്ക് കൊവിഡ് പകര്‍ന്നുനല്‍കിയ നാല്പ്പതുകാരനെ അറസ്റ്റ് ചെയ്തു
മാഡ്രിഡ്: കൊവിഡ് ബാധിതനായിട്ടും ക്വാറന്റീനില്‍ പോകാതെ ഇരുപത്തിരണ്ടോളം പേര്‍ക്ക് കൊവിഡ് പകരാന്‍ കാരണക്കാരനായ നാല്പ്പതുകാരനെ സ്പാനിഷ് പോലിസ് അറസ്റ്റ് ചെയ്തു. സ്പെയിനിലെ മല്ലോര്‍ക നഗരത്തിലാണ് സംഭവം. ആര്‍ടിപിസിആര്‍ പരിശോധന നടത്തിയപ്പോള്‍ ഇയാള്‍ക്ക് കൊവിഡാണെന്ന് സ്ഥിരീകരിച്ചെങ്കിലും ക്വാറന്റീനില്‍ തുടരാതെ ജോലി ചെയ്യുകയായിരുന്നു. 40 ഡിഗ്രി സെല്‍ഷ്യസ് പനിയോടെയാണ് ഇയാള്‍ ജോലിക്കെത്തിയതെന്ന് പോലിസ് കണ്ടെത്തി.
ജോലി സ്ഥലത്ത് ഇയാള്‍ മാസ്ക് താഴ്ത്തി ഉറക്കെ ചുമയ്ക്കുകയും താന്‍ എല്ലാവര്ക്കും വൈറസ് പരത്തുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തെന്ന് സഹപ്രവര്‍ത്തകര്‍ മൊഴി നല്കി.
ഇയാള്‍ 8 പേര്‍ക്ക് നേരിട്ട് രോഗം പകര്ന്നുനല്കി. 14 പേര്‍ക്ക് നേരിട്ടല്ലാതെയും പകരാന്‍ കാരണമായി. ജോലിക്കു പുറമെ ഇയാള്‍ ബലേറിക നഗരത്തിലെ ജിമ്മിലും പോയിരുന്നു.
രോഗം പകര്ന്നുകിട്ടിയവരില് ഒരുവയസ്സുള്ള കുഞ്ഞും ഉള്‍പ്പെടുന്നു.
RELATED STORIES
വീടിന്റെ മൂന്നാംനിലയില്‍ നിന്നു വീണ് വിദ്യാര്‍ഥിനി മരിച്ചു
18 April 2024 1:25 AM GMTകല്‍പ്പറ്റയില്‍ സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍...
18 April 2024 1:15 AM GMTലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMT