Latest News

കൊവിഡ് വാക്‌സിന്‍ ക്ഷാമം: സംസ്ഥാനത്ത് അഞ്ചര ലക്ഷം ഡോസ് വാക്‌സിന്‍ ഇന്ന് എത്തും

വാക്‌സിനെടുക്കാന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍ നിര്‍ബന്ധം

കൊവിഡ് വാക്‌സിന്‍ ക്ഷാമം: സംസ്ഥാനത്ത് അഞ്ചര ലക്ഷം ഡോസ് വാക്‌സിന്‍ ഇന്ന് എത്തും
X

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷമായതോടെ പലയിടത്തും വാക്‌സിന്‍ കേന്ദ്രങ്ങള്‍ അടച്ചു. ഇന്ന് അഞ്ചര ലക്ഷം ഡോസ് വാക്‌സിന്‍ എത്തുന്നതോടെ പ്രശ്‌നപരിഹാരമാവുമെന്ന് സംസ്ഥാന ആരോഗ്യവിഭാഗം അറിയിച്ചു. തിരുവനന്തപുരം രണ്ടര ലക്ഷം, എറണാകുളം ഒന്നര ലക്ഷം, കോഴിക്കോട് രണ്ട് ലക്ഷം എന്നിങ്ങനെയാണ് വാക്‌സിന്‍ എത്തുന്നത്.ഇന്ന് മുതല്‍ വാക്‌സിനെടുക്കാന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. വാക്‌സിന്‍ കേന്ദ്രങ്ങളില്‍ തിരക്കും തര്‍ക്കവും ഇന്നും തുടര്‍ന്നു. രജിസ്റ്റര്‍ ചെയ്തവരും ചെയ്യാത്തവരും തമ്മിലാണ് പലയിടത്തും തര്‍ക്കും. അതിനിടെ ഒന്നാം ഡോസ് എടുത്തു രണ്ട് മാസത്തോളമായവരാണ് ഇന്ന് തിരുവനന്തപുരത്ത് വാക്‌സിനെടുക്കാന്‍ കഴിയാതെ മടങ്ങേണ്ടിവന്നത്.അതേസമയം, സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ മുതിര്‍ന്നവര്‍ക്ക് വാക്‌സില്‍ കേന്ദ്രത്തിലെത്തുക ബുദ്ധിമുട്ടായി മാറി. പുലര്‍ച്ചെ നാലുമുതല്‍ ആളുകള്‍ വാക്‌സിന്‍ കേന്ദ്രത്തിലെത്തി വരി നില്‍ക്കുകയാണ്. വാക്‌സിന്‍ ഇനി പണം കൊടുത്തു വാങ്ങണം, വാക്‌സിന്‍ ക്ഷാമം രൂക്ഷം എന്നീ വാര്‍ത്തകള്‍ വാക്‌സിന്‍ കേന്ദ്രത്തില്‍ തിരക്ക് കൂടാന്‍ ഇടയാക്കുന്നുണ്ട്.

Next Story

RELATED STORIES

Share it