Latest News

കൊവിഡ് വാക്‌സിന്‍: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുന്‍ഗണന; വാക്‌സിന്‍ നിര്‍മാണ സാധ്യകളും പരിശോധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

കൊവിഡ് വാക്‌സിന്‍: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുന്‍ഗണന; വാക്‌സിന്‍ നിര്‍മാണ സാധ്യകളും പരിശോധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: ലോകത്തിന്റെ പല ഭാഗങ്ങളിലായി നടന്നുവരുന്ന വാക്‌സിന്‍ പരീക്ഷണം ശുഭസൂചകമാണെന്നും ഈ വര്‍ഷം അവസാനത്തോടു കൂടി ചില വാക്‌സിനുകള്‍ക്ക് അംഗീകാരം ലഭിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്തവര്‍ഷം ആദ്യത്തോടെ പരിമിതമായ അളവിലെങ്കിലും വാക്‌സിന്‍ ലഭ്യമായിത്തുടങ്ങും. കാര്യങ്ങള്‍ ആസൂത്രണം ചെയ്തപോലെ പോവുകയാണെങ്കില്‍ ആദ്യ ഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കായിരിക്കും വാക്‌സിന്‍ നല്‍കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒന്നാം ഘട്ട വാക്‌സിന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കു നല്‍കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെയും നിര്‍ദേശം. അതുകഴിഞ്ഞ് പിന്നീട് ലഭിക്കുന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മറ്റുള്ളവര്‍ക്ക്് വാക്‌സിന്‍ ലഭ്യമാക്കിത്തുടങ്ങുക. വാക്‌സിന്‍ ലഭ്യതയുടെ പ്രശ്‌നവും പരിഗണിക്കും.

വാക്‌സിനുകളുടെ നിര്‍മാണം നിലവില്‍ കൂടുതലായി നടന്നുവരുന്നത് ബഹുരാഷ്ട്ര മരുന്നു കമ്പനികളുടെ മേല്‍നോട്ടത്തിലാണ്. ചിക്കുന്‍ ഗുനിയ, ഡെങ്കി, നിപ തുടങ്ങി നിരവധി വൈറല്‍ രോഗങ്ങള്‍ പടര്‍ന്നുപിടിച്ച പ്രദേശമാണ് കേരളം എന്നിരിക്കേ സ്വന്തം നിലയ്ക്ക് വാക്‌സിനുകളുടെ ഗവേഷണവും നിര്‍മാണവും നടത്താനുള്ള ശ്രമങ്ങളും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

സംസ്ഥാനത്ത് ഈയിടെ ആരംഭിച്ച വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി വാക്‌സിന്‍ നിര്‍മാണം ആരംഭിക്കുന്നതിന്റെ സാധ്യത പഠിക്കുന്നതിനായി സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. വൈറോളജിസ്റ്റും വെല്ലൂര്‍ മെഡിക്കല്‍ കോളേജിലെ പ്രൊഫസറായിരുന്ന ഡോ. ജേക്കബ് ജോണാണ് ഈ വിദഗ്ധ സമിതിയുടെ അദ്ധ്യക്ഷന്‍.

Next Story

RELATED STORIES

Share it