Latest News

മൂക്കില്‍ സ്േ്രപ ചെയ്യുന്ന കൊവിഡ് വാക്‌സിന്‍; പരീക്ഷണത്തിന് ചൈനയുടെ അനുമതി

കുത്തിവെയ്ക്കുന്ന വാക്‌സിനുകളേക്കാള്‍ നാസല്‍ സ്േ്രപ വാക്‌സിനുകള്‍ ഉപയോഗിക്കാനും വിതരണം ചെയ്യാനും എളുപ്പമാണ്.

മൂക്കില്‍ സ്േ്രപ ചെയ്യുന്ന കൊവിഡ് വാക്‌സിന്‍; പരീക്ഷണത്തിന് ചൈനയുടെ അനുമതി
X

ബീജിങ്: മൂക്കില്‍ സ്‌പ്രേ ചെയ്യാവുന്ന ആദ്യ കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് ചൈന അംഗീകാരം നല്‍കി. ഹോങ്കോങ് സര്‍വകലാശാല, ക്‌സിയാന്‍മെന്‍ സര്‍വകലാശാല, ബീജിങ് വാന്‍തായ് ബയോളജിക്കല്‍ ഫാര്‍മസി എന്നിവ ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്. നവംബറോടെ നൂറുപേരില്‍ ആദ്യഘട്ട ക്ലിനിക്കല്‍പരീക്ഷണം തുടങ്ങും.

മൂക്കില്‍ സ്പ്രേ ചെയ്യുന്ന തരത്തിലുള്ള വാക്‌സിന് ആദ്യമായാണ് ചൈനയിലെ നാഷണല്‍ മെഡിക്കല്‍ പ്രോഡക്റ്റ്‌സ് അഡ്മിനിസ്‌ട്രേഷന്‍ പരീക്ഷണാനുമതി നല്‍കുന്നതെന്ന് ഗ്ലോബല്‍ ടൈംസ് റിപോര്‍ട്ടുചെയ്തു. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കായി മൂന്ന് കോവിഡ് -19 വാക്‌സിനുകള്‍ക്ക് ചൈന അംഗീകാരം നല്‍കിയിട്ടുണ്ട്. ചില തിരഞ്ഞെടുത്ത ആഭ്യന്തര കമ്പനികള്‍ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിനുകളുടെ അടിയന്തര ഉപയോഗത്തിനും ചൈന അംഗീകാരം നല്‍കിയിരുന്നു. കുത്തിവെയ്ക്കുന്ന വാക്‌സിനുകളേക്കാള്‍ നാസല്‍ സ്േ്രപ വാക്‌സിനുകള്‍ ഉപയോഗിക്കാനും വിതരണം ചെയ്യാനും എളുപ്പമാണ്. ഇതിന്റെ ഉല്‍പ്പാദനവും വേഗത്തിലാക്കാനാുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Next Story

RELATED STORIES

Share it