Latest News

കൊവിഡ് വാക്‌സിന്‍: ഇന്ത്യക്കാരെ ഗിനിപ്പന്നികളാക്കരുതെന്ന് ദിഗ്‌വിജയസിങ്

കൊവിഡ് വാക്‌സിന്‍: ഇന്ത്യക്കാരെ ഗിനിപ്പന്നികളാക്കരുതെന്ന് ദിഗ്‌വിജയസിങ്
X

ഇന്‍ഡോര്‍: ഇന്ത്യക്കാരെ കൊവിഡ് മരുന്നുപരീക്ഷണത്തിനുള്ള ഗിനിപ്പന്നികളാക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയസിങ്. കൊവിഡ് വാക്‌സിന്‍ നിര്‍മാണം ലോകത്തെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്കിടയില്‍ വലിയ മല്‍സരമായി മാറിക്കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

''ലോകത്തെ വലിയ കമ്പനികള്‍ക്കും രാജ്യങ്ങള്‍ക്കുമിടയില്‍ കൊവിഡ് വാക്‌സിന്‍ നിര്‍മാണത്തില്‍ മല്‍സരം നടക്കുകയാണ്. ഇന്ന കമ്പനിയുടെ ഇന്ന വാക്‌സിന്‍ ഉപയോഗിക്കണമെന്ന നിര്‍ബന്ധം ഒരിക്കലും പാടില്ല. ഇന്ത്യാ രാജ്യത്തെ ജനങ്ങളെ ഗിനിപ്പന്നികളാക്കരുത്.'' ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജി ഭാരത് ബയോടെക്ക് ഉല്‍പ്പാദിപ്പിച്ച വാക്‌സിന്റെ മൂന്നാം ഘട്ട പരിശോധനയുടെ ഭാഗമായി ആദ്യ ഡോസ് സ്വീകരിച്ചതിനു ശേഷം കൊവിഡ് രോഗബാധിതനായതിനെ തുടര്‍ന്നായിരുന്നു ദിഗ്‌വിജയ സിങ്ങിന്റെ പ്രതികരണം.

''ഹരിയാന ആരോഗ്യമന്ത്രി വിജിസാബ് വാക്‌സിന്‍ സ്വയം സ്വീകരിച്ച് പ്രശസ്തനായെങ്കിലും താമസിയാതെ കൊവിഡ് സ്ഥിരീകരിച്ചു. ഇപ്പോഴദ്ദേഹം കൊവിഡ് ഡോസിനെ കുറിച്ചും കാലാവധിയെ കുറിച്ചും പറയുകയാണ്''- സിങ് പറഞ്ഞു.

ഏതാനും ആഴ്ചയ്ക്കുള്ളില്‍ രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം തുടങ്ങുമെന്ന് പ്രധാനമന്ത്രിയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Next Story

RELATED STORIES

Share it