Latest News

കൊവിഡ്: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ആശുപത്രി വിട്ടു

കൊവിഡ്: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ആശുപത്രി വിട്ടു
X

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി എയിംസില്‍ ചികില്‍സിയിലായിരുന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് ആശുപത്രി വിട്ടു. കുറച്ചു ദിവസം കൂടെ മുഖ്യമന്ത്രി സമ്പര്‍ക്കവിലക്കില്‍ കഴിയേണ്ടിവരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

ഡിസംബര്‍ 28നാണ് ഉത്തരാഖണ്ഡിലെ ഡൂണ്‍ ആശുപത്രിയില്‍ നിന്ന് റാവത്തിനെ ഡല്‍ഹി എയിംസിലേക്ക് മാറ്റിയത്. നെഞ്ചില്‍ കടുത്ത അണുബാധ അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അത്.

ഡിസംബര്‍ 18ാം തിയ്യതിയാണ് റാവത്ത് കൊവിഡ് പോസിറ്റീവായത്. ആദ്യം ഔദ്യോഗിക വസതിയില്‍ സമ്പര്‍ക്കവിലക്കില്‍ കഴിഞ്ഞ ശേഷം രോഗം മൂര്‍ച്ഛിച്ചതോടെ ഡൂണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it