നഗരത്തിലെ വസ്ത്രവ്യാപാരിക്ക് കൊവിഡ്: വ്യാപനം തടയാന്‍ പെരിന്തല്‍മണ്ണയില്‍ അടിയന്തിര നടപടി

പെരിന്തല്‍മണ്ണ: നഗരത്തില്‍ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉടമക്കും കുന്നപ്പള്ളി വാര്‍ഡിലെ 85 കാരിയായ വയോധികക്കും കൊവിഡ് 19 സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണയില്‍ വ്യാപനം തടയാന്‍ അടിയന്തിര നടപടി തുടങ്ങി. വസ്ത്രവ്യാപാരിയുടെ സമ്പര്‍ക്കപ്പട്ടിക, കുന്നപ്പള്ളി വയോധികയുടെ ഭര്‍ത്താവ്, അവരുടെ മകന്‍, മരുമകള്‍ തുടങ്ങിയവരുടെ സമ്പര്‍ക്കപ്പട്ടിക എന്നിവ തയ്യാറാക്കി. രോഗവ്യാപനപ്രതിരോധത്തിന്റെ ഭാഗമായി നഗരസഭ താഴെ പറയുന്ന അടിയന്തിര നടപടികള്‍ സ്വീകരിച്ചു.
1. നഗരത്തിലെ 4 വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍ 15 ദിവസം അടച്ചിടും.
2. കുന്നപ്പള്ളി ഇരുപത്തി ഒന്നാം വാര്‍ഡിലെ മുറുവത്ത്പറമ്പ് കോളനിയിലെ 185 വീടുകളെ ഒരു കണ്ടയിന്‍മെന്റ് ക്ലസ്റ്റര്‍ സോണായി പ്രഖ്യാപിച്ചു. ഈ ക്ലസ്റ്റര്‍ ഒരാഴ്ച അടച്ചിടും. റോഡുകള്‍ അടച്ചിടും. വിടുകളില്‍ നിന്ന് ആളുകള്‍ പുറത്തിറങ്ങുന്നതും സഞ്ചരിക്കുന്നതും നിരോധിക്കുകയും ചെയ്തു.
3. ക്വറന്റൈനിലുള്ളവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നതിനാല്‍ പുതിയ സമ്പര്‍ക്കപ്പട്ടികയില്‍പ്പെട്ടവരെ ദിനംപ്രതി ക്വാന്റൈന്‍ ചെയ്യിക്കാനും അവര്‍ക്ക് സഹായം ചെയ്യുവാനും, അവരുടെ കണക്കുകള്‍ സൂക്ഷിച്ച് മോണിറ്റര്‍ ചെയ്യാനും ബഹുജനങ്ങള്‍ക്ക് ക്വാറന്റയിന്‍ സംബന്ധിച്ച ആക്ഷേപങ്ങള്‍ ബോധിപ്പിക്കാനുമുള്ള 3 അംഗങ്ങളടങ്ങുന്ന ക്വാറന്റൈന്‍ ഹെല്‍പ്പ് ഡസ്‌ക്ക് രൂപീകരിച്ചു. ഡസ്‌ക്കിന്റെ നമ്പര്‍ 8129580055, 9072953010
4. നഗരസഭ സജ്ജമാക്കുന്ന കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ്‌റ് സെന്ററില്‍ സേവനം ചെയ്യാന്‍ തല്‍പ്പരരായ ഡോക്ടര്‍മാര്‍, പഠനം പൂര്‍ത്തീകരിച്ചിറങ്ങിയ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ജെഎച്ച്‌ഐമാര്‍, പാരാമെഡിക്കല്‍ മേഖലയിലുള്ളവര്‍ എന്നിവര്‍ നഗരസഭാ കൊവിഡ് ഹെല്‍പ്പ് ലൈനില്‍ റിപോര്‍ട്ട് ചെയ്യണം.
5. സി.എഫ്.എല്‍.ടി. സി യിലേക്ക് പശ്ചാത്തല സൗകര്യമൊരുക്കാനായി കട്ടില്‍, ബെഡ്, ബെഡ്ഷീറ്റ് എന്നിവ നല്‍കാന്‍ താല്‍പര്യമുള്ളവരായ സന്നദ്ധ സാമൂഹ്യ പ്രവര്‍ത്തകരായ വ്യക്തികള്‍, ക്ലബ്ബുകള്‍ എന്നിവര്‍ നഗരസഭയുമായോ കൗണ്‍സിലറുമായോ ബന്ധപ്പെട്ട് സഹായിക്കണം.
കൊവിഡ് വ്യാപനം തടയാന്‍ നഗരസഭാ ആരോഗ്യ വിഭാഗം സ്വീകരിക്കുന്ന നടപടികളോട് എല്ലാ വിഭാഗം ബഹുജനങ്ങളും സഹകരിക്കണമെന്ന് നഗരസഭാ അധികൃധര്‍ അറിയിച്ചു.
RELATED STORIES
മൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്...
4 Jun 2023 2:52 PM GMTട്രെയിന്‍ കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMTരാജ്യം നടുങ്ങിയ ട്രെയിന്‍ ദുരന്തങ്ങള്‍
3 Jun 2023 10:33 AM GMTആവര്‍ത്തിക്കുന്ന ട്രെയിന്‍ ദുരന്തങ്ങള്‍; രാജ്യം വിറങ്ങലിച്ച...
3 Jun 2023 8:30 AM GMTഒഡിഷ ട്രെയിന്‍ ദുരന്തം: മരണം 238, പരിക്കേറ്റവര്‍ 900
3 Jun 2023 5:41 AM GMTമൃഗശാല വിപുലീകരണത്തിനായി 3000 മുസ് ലിം കുടുംബങ്ങളെ ഒഴിപ്പിക്കുന്നു
2 Jun 2023 4:42 PM GMT