Latest News

കൊവിഡ് നിയന്ത്രണാതീതമല്ല, ചില ജില്ലകളില്‍ വ്യാപനം രൂക്ഷം; മരണനിരക്ക് മറച്ച് വച്ചിട്ടില്ലെന്നും മന്ത്രി കെകെ ശൈലജ

കൊവിഡ് നിയന്ത്രണാതീതമല്ല, ചില ജില്ലകളില്‍ വ്യാപനം രൂക്ഷം; മരണനിരക്ക് മറച്ച് വച്ചിട്ടില്ലെന്നും മന്ത്രി കെകെ ശൈലജ
X


തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം നിയന്ത്രണാതീതമല്ലെന്ന് മന്ത്രി കെകെ ശൈലജ. ചില ജില്ലകളില്‍ കൊവിഡ് രൂക്ഷമായ വ്യാപനമാണ്. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി പ്രതീക്ഷിച്ചതല്ലെന്ന് പറയാന്‍ കഴിയില്ല. കൊവിഡ് ബാധിച്ചുള്ള മരണ നിരക്ക് മറച്ചുവെക്കുന്നുവന്നത് തെറ്റായ ആരോപണമാണ്. എല്ലാ പഞ്ചായത്തുകളും കൃത്യമായി കണക്ക് രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

ഐസിയു കിടക്കകള്‍ നിറഞ്ഞ് വരുന്ന സ്ഥിതിയുണ്ട്. ഇത് മറികടക്കാന്‍ കൂടുതല്‍ ഐസിയു കിടക്കകള്‍ സജ്ജീകരിച്ച് കൊണ്ടിരിക്കുകയാണ്. കൊവിഡ് മരണ നിരക്ക് കുറക്കാന്‍ കഴിയുന്നത് കൃത്യമായ പരിചരണം കൊണ്ടാണ്. ഓക്‌സിജന്‍ ക്ഷാമം മൂലം കേരളത്തില്‍ മരണം സംഭവിക്കാതിരിക്കാന്‍ കഠിനാധ്വാനം ചെയ്യുകയാണെന്നും അവര്‍ സ്വകാര്യ ചാനലിനോട് പറഞ്ഞു.



Next Story

RELATED STORIES

Share it