അഴിയൂരില്‍ കൊവിഡ് ചികില്‍സാ കേന്ദ്രം പ്രവര്‍ത്തന സജ്ജമായി
50 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണ് ഏഴാം വാര്‍ഡിലെ മദ്രസത്തുല്‍ ബനാത്തില്‍ ജനകീയമായി ഒരുക്കിയത്.

വടകര: കൊവിഡ് 19 പോസിറ്റീവ് രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമൊരുക്കി അഴിയൂര്‍ ഗ്രാമപ്പഞ്ചായത്ത്. 50 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണ് ഏഴാം വാര്‍ഡിലെ മദ്രസത്തുല്‍ ബനാത്തില്‍ ജനകീയമായി ഒരുക്കിയത്. വ്യക്തികള്‍, സംഘടനകള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവര്‍ സഹകരിച്ചു. പഞ്ചായത്ത് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഡ് തലത്തില്‍ നിന്നും സഹായം ലഭിച്ചിട്ടുണ്ട്. ഡോക്ടര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരെ ഉടന്‍ നിയമിക്കും. കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ച അധ്യാപകരുടെയും ഏഴാം വാര്‍ഡ് ആര്‍ആര്‍ടിയുടെയും നേതൃത്വത്തിലാണ് കെട്ടിടം സജ്ജമാക്കിയത്.
മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് വി പി ജയന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീബ അനില്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജസ്മിന കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ഹമീദ്, വാര്‍ഡ് മെമ്പര്‍ വഫ ഫൈസല്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി. കെ.ഉഷ, നോഡല്‍ ഓഫീസര്‍ എം.വി. സിദ്ധീഖ്, ചാര്‍ജ് ഓഫീസര്‍ സി.എച്ച്.മുജീബ് റഹ്മാന്‍, വാര്‍ഡ് ആര്‍ ആര്‍ ടി കെ.കെ. പി ഫൈസല്‍, കോവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ച അധ്യാപകര്‍ പങ്കെടുത്തു.
RELATED STORIES
ഗുസ്തി താരങ്ങളുടെ പാര്‍ലമെന്റ് മാര്‍ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കും;...
28 May 2023 6:01 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്സില്‍ ഗാന്ധിജി പുറത്ത്; സവര്‍ക്കര്‍...
28 May 2023 3:36 AM GMTപ്രതിപക്ഷ ബഹിഷ്കരണത്തിനിടെ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നാടിന്...
28 May 2023 3:15 AM GMTമോദിയുടെ അധ്യക്ഷതയിലുള്ള നീതി ആയോഗ് യോഗത്തില്‍ നിന്ന് എട്ട്...
27 May 2023 9:24 AM GMT