Latest News

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 84,332 പേര്‍ക്ക് കൊവിഡ്; റിപോര്‍ട്ട് ചെയ്തത് കഴിഞ്ഞ 70 ദിവസങ്ങള്‍ക്കുള്ളിലെ ഏറ്റവും കുറവ് രോഗബാധ

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 84,332 പേര്‍ക്ക് കൊവിഡ്; റിപോര്‍ട്ട് ചെയ്തത് കഴിഞ്ഞ 70 ദിവസങ്ങള്‍ക്കുള്ളിലെ ഏറ്റവും കുറവ് രോഗബാധ
X

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 84,332 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2.93 കോടിയായി. നിലവില്‍ രാജ്യത്ത് വിവിധ ചികില്‍സാ കേന്ദ്രങ്ങളിലും വീടുകളിലുമായി 10,80,690 പേരാണ് ചികില്‍സ തേടിക്കൊണ്ടിരിക്കുന്നത്. ആകെ രോഗിബാധിതരുടെ 3.68 ശതമാനമാണ് സജീവ രോഗികള്‍.

രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറെ താഴ്ന്നിട്ടുണ്ട്, ഇപ്പോള്‍ 4.39 ശതമാനമാണ് അത്. പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിനു താഴെയായിരിക്കുന്നത് തുടര്‍ച്ചയായി അഞ്ചാം ദിവസമാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സജീവ രോഗികളുടെ എണ്ണത്തില്‍ 40,981 പേരുടെ വര്‍ധനയുണ്ടായി. 95.07 ശതമാനമാണ് രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക്.

24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 4,002 പേര്‍ മരിച്ചു. മഹാരാഷ്ട്രയില്‍ നിന്ന് റിപോര്‍ട്ട് ചെയ്യാന്‍ വിട്ടുപോയിരുന്ന മരണങ്ങള്‍ ഇപ്പോള്‍ കണക്കില്‍ ചേര്‍ത്തതാണ് മരണസംഖ്യ വര്‍ധിപ്പിച്ചത്.

തമിഴ്‌നാട്ടില്‍ കഴിഞ്ഞ ദിവസം മാത്രം 15,759 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അടുത്തത് കേരളമാണ് 14,233 പേര്‍. കര്‍ണാടകയില്‍ 8,249 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

മഹാരാഷ്ട്രയില്‍11,766 പേര്‍ക്ക് രോഗം ബാധിച്ചു. മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതരുടെ എണ്ണം 58.87 ലക്ഷമായി. മഹാരാഷ്ട്രയില്‍ 2,617 പേരുടെ മരണമാണ് കഴിഞ്ഞ ദിവസം റിപോര്‍ട്ട് ചെയ്തത്. ഇതില്‍ 2,213 എണ്ണം നേരത്തെ റിപോര്‍ട്ട് ചെയ്യാന്‍ വിട്ടുപോയതാണ്.

ഡല്‍ഹിയില്‍ 238 പേര്‍ക്കാണ് രോഗം ബാധിച്ചത്. 504 പേര്‍ രോഗമുക്തരായി. പോസിറ്റിവിറ്റി നിരക്ക് 0.31 ശതമാനം.

Next Story

RELATED STORIES

Share it