Big stories

24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 49,931 പേര്‍ക്ക് കൊവിഡ്; ആകെ രോഗികള്‍ 14 ലക്ഷം കടന്നു

24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 49,931 പേര്‍ക്ക് കൊവിഡ്; ആകെ രോഗികള്‍ 14 ലക്ഷം കടന്നു
X

ന്യൂഡല്‍ഹി: രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 14 ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളില്‍ മാത്രം 49,931 പേര്‍ക്കാണ് രോഗബാധയുണ്ടായിട്ടുള്ളത്.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് 14,35,453 പേര്‍ക്കാണ് കൊവിഡ് ബാധയുള്ളത്. അതില്‍ 4,85,114 എണ്ണം സജീവ കേസുകളാണ്. 9,17,568 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

24 മണിക്കൂറിനുള്ളില്‍ മാത്രം 708 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 32,771 ആയി.

ഇന്നലെയാണ് ഇന്ത്യ രോഗബാധിതരുടെ എണ്ണത്തില്‍ 13 ലക്ഷം പരിധി കടന്നത്.

ഐസിഎംആര്‍ കണക്കനുസരിച്ച് ഇപ്പോഴും മഹാരാഷ്ട്രയാണ് രോഗവ്യാപനത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. 3,75,799 രോഗികള്‍.

2,13,729 രോഗബാധിതരുമായി തമിഴ്‌നാടും 1,30,606 രോഗബാധിതരുമായി ഡല്‍ഹിയിയും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

ഞായറാഴ്ച രാജ്യത്ത് 5,15,472 സാംപിളുകളാണ് പരിശോധിച്ചത്. ഇതുവരെ 1,68,06,803 സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി.

Next Story

RELATED STORIES

Share it