Latest News

24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 26,567 പേര്‍ക്ക് കൊവിഡ്; ആകെ രോഗബാധിതര്‍ 97,03,770

24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 26,567 പേര്‍ക്ക് കൊവിഡ്; ആകെ രോഗബാധിതര്‍ 97,03,770
X

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 26,567 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 97,03,770 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം 385 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇതുവരെ 3,83,866 പേരാണ് കൊവിഡ് മൂലം മരിച്ചിട്ടുള്ളത്.

രാജ്യത്തെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 3,83,866 ആയി. ജൂലൈ മാസത്തിനു ശേഷം ഇത്ര കുറവ് റിപോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമാണ്. രാജ്യത്തെ ആകെ രോഗികളുടെ 4.1 ശതമാനമാണ് സജീവ രോഗികളുടെ എണ്ണം.

24 മണിക്കൂറിനുള്ളില്‍ 39,045 പേര്‍ രോഗമുക്തരായി. നിലവില്‍ 91,78,946 രോഗമുക്തരാണുള്ളത്. ആകെ രോഗികളുടെ 94.45 ശതമാനം വരും ഇത്. ഇന്നലെ മാത്രം 385 പേര്‍ മരിച്ചു, ആകെ മരണത്തിന്റെ 1.45 ശതമാനമാണ് ഇത്. 1,40,958 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

ഏതാനും ദിവസങ്ങളിലായി രാജ്യത്തെ പ്രതിദിന കൊവിഡ് ബാധ 40,000ത്തിനു താഴെയായിരുന്നു. മുപ്പതിനായിരത്തിനു താഴെയാകുന്നത് ഇതാദ്യമാണ്.

ലോകത്ത് കൊവിഡ് ബാധ തീവ്രമായ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കയാണ് ഇക്കാര്യത്തില്‍ മുന്നില്‍. മൂന്നാം സ്ഥാനത്ത് ബ്രസീലാണ്. എന്നാല്‍ മരണങ്ങളുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്, ബ്രസീലാണ് രണ്ടാം സ്ഥാനത്ത്.

Next Story

RELATED STORIES

Share it