Latest News

കൊവിഡ് മൂന്നാം തംരംഗം; സിംഗപ്പൂരില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് അനുമതി നല്‍കരുതെന്ന് അരവിന്ദ് കെജ്രിവാള്‍

കൊവിഡിന്റെ സിംഗപ്പൂര്‍ ഇനം കുട്ടികള്‍ക്ക് അപകടകരമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ ഇത് ഒരു മൂന്നാം തരംഗമായി വരാം

കൊവിഡ് മൂന്നാം തംരംഗം; സിംഗപ്പൂരില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് അനുമതി നല്‍കരുതെന്ന് അരവിന്ദ് കെജ്രിവാള്‍
X

ന്യൂഡല്‍ഹി: സിംഗപ്പൂരില്‍ കണ്ടെത്തിയ പുതിയ കോവിഡ് വൈറസ് ഇന്ത്യയില്‍ പടരുന്നത് ഒഴിവാക്കാന്‍ അവിടെ നിന്നുള്ള വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു. കൊവിഡിന്റെ സിംഗപ്പൂര്‍ ഇനം കുട്ടികള്‍ക്ക് അപകടകരമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ ഇത് ഒരു മൂന്നാം തരംഗമായി വരാം.

രാജ്യത്ത് നിന്നും സിംഗപ്പൂരിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതുള്‍പ്പെടെ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കെജ്രിവാള്‍ നിര്‍ദ്ദേശിച്ചു. അതോടൊപ്പം കുട്ടികള്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ വാക്സിന്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡിന്റെ ആദ്യ തരംഗം പ്രായമായവരെ ഏറ്റവും കൂടുതല്‍ ബാധിച്ചു, രണ്ടാമത്തെ തരംഗത്തില്‍ ചെറുപ്പക്കാര്‍ക്ക് രോഗം ബാധിച്ചു. മൂന്നാം തരംഗ വൈറസ് പ്രധാനമായും കുട്ടികളെ ലക്ഷ്യമിടാനുള്ള സാധ്യതയുണ്ടെന്ന് കാര്‍ഡിയാക് സര്‍ജനും നാരായണ ഹെല്‍ത്ത് മേധാവിയുമായ ഡോ. ദേവി ഷെട്ടി പറഞ്ഞതായി 'എന്‍ഡിടിവി' റിപോര്‍ട്ട് ചെയ്തു.

മിക്ക രാജ്യങ്ങളും കുട്ടികളുടെ ഉപയോഗത്തിനായി ഒരു വാക്‌സിനും ഇതുവരെ അംഗീകരിച്ചിട്ടില്ല, കഴിഞ്ഞ ആഴ്ച, 12 വയസ്സിനും 15 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ ഉപയോഗിക്കുന്നതിന് യുഎസ് അംഗീകൃത ഫൈസര്‍, ബയോ ടെക്കിന്റെ കോവിഡ് -19 വാക്‌സിന്‍ എന്നിവ അംഗീകരിച്ചു. രണ്ട് വയസ് മുതല്‍ 18 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവാക്‌സിന്‍ പരീക്ഷണങ്ങള്‍ക്ക് മെയ് 13 ന് ഇന്ത്യ അനുമതി നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it