Latest News

കൊവിഡ്: തെലങ്കാനയില്‍ ലോക്ക് ഡൗണ്‍ സാധ്യത തള്ളി മുഖ്യമന്ത്രി

കൊവിഡ്: തെലങ്കാനയില്‍ ലോക്ക് ഡൗണ്‍ സാധ്യത തള്ളി മുഖ്യമന്ത്രി
X

ഹൈദരാബാദ്: കൊവിഡ് വ്യാപനം വര്‍ധിക്കുകയാണെങ്കിലും തെലങ്കാനയില്‍ ലോക്ക് ഡൗണ്‍ സാധ്യത തള്ളി മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ലോക്ക ഡൗണ്‍ പ്രഖ്യാപിക്കാന്‍ പോകുന്നുവെന്ന് ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ലോക്ക് ഡൗണ്‍കാല്തത് ജനങ്ങള്‍ വലിയ പ്രശ്‌നങ്ങള്‍ നേരിടുകയുണ്ടായി. അതുകൊണ്ടുകൂടിയാണ് ലോക്ക് ഡൗണിലേക്ക് പോകേണ്ടെന്ന് തീരുമാനിച്ചത്. എങ്കിലും കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുകയും നടപ്പില്‍വരുത്തുകയും ചെയ്യുമെന്ന്് അദ്ദേഹം പറഞ്ഞു.

കൊവിഡ് ആരോഗ്യനിര്‍ദേശങ്ങള്‍ അതേപടി പാലിക്കാന്‍ ജനങ്ങളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

മാര്‍ച്ച് 23 മുതല്‍ തെലങ്കാനയിലെ മെഡിക്കല്‍ കോളജ് ഒഴിച്ചുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it