- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: പാലക്കാട് സ്വദേശിയായ ടാക്‌സി ഡ്രൈവര്‍ കുവൈത്തില്‍ മരിച്ചു

കുവൈത്ത് സിറ്റി: കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന പാലക്കാട് സ്വദേശി കുവൈത്തില്‍ മരിച്ചു. പാലക്കാട് അമ്പലപ്പാറ സ്വദേശി വേങ്ങാശ്ശേരി മുളയന്‍കുഴി വീട്ടില്‍ പരേതനായ ശങ്കരന്റെ മകന്‍ രാധാകൃഷ്ണ(41)നാണ് മരിച്ചത്. കുവൈത്തില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
സപതംബര്‍ ഒന്നുമുതല്‍ മുബാറക് അല്‍ കബീര്‍ ആശൂപത്രിയില്‍ ചികില്‍സയിലായിരുന്ന ഇദ്ദേഹം കഴിഞ്ഞ 14 ദിവസമായി വെന്റിലേറ്റര്‍ സഹായത്തോടെയാണ് ഐസിയുവില്‍ കഴിഞ്ഞിരുന്നത്. ഇന്ന് പുലര്‍ച്ചെ ആറോടെയാണ് മരണപ്പെട്ടത്. ഭാര്യ ഷെറിന്‍ മാത്യൂവും മകള്‍ റിന്‍സിയ രാധാകൃഷ്ണനും കുവൈത്തിലുണ്ട്. മാതാവ്: രാധാമ്മ. സഹോദരങ്ങള്‍: ഹരിദാസന്‍, ഓമന. മൃതശരീരം 'യാത്രാ കുവൈത്തി'ന്റെ നേതൃത്വത്തില്‍ കൊവിഡ് പ്രോട്ടോകാള്‍ പ്രകാരം രാവിലെ 10:30ന് സുലബിക്കാത്ത് സംസ്‌കരിച്ചു.
Covid: Taxi driver from Palakkad died in Kuwait