Latest News

കൊവിഡ് വ്യാപനം: ഏപ്രില്‍ 2 മതുല്‍ കടുത്ത നടപടിയെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍

കൊവിഡ് വ്യാപനം: ഏപ്രില്‍ 2 മതുല്‍ കടുത്ത നടപടിയെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍
X

പൂനെ: കൊവിഡ് വ്യാപനം ഇതുപോലെ തുടരുകയാണെങ്കില്‍ ഏപ്രില്‍ 2ാം തിയ്യതിയോടെ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ മുന്നറിയിപ്പു നല്‍കി. പിന്‍വലിച്ച ലോക്ക് ഡൗണ്‍ നടപടികള്‍ വീണ്ടും ഏര്‍പ്പെടുത്താനുള്ള ആലോചന നടക്കുന്നതായി സൂചനയുണ്ട്.

''സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വഷളായിക്കഴിഞ്ഞു. ഇതേ പോലെ കാര്യങ്ങള്‍ പോവുകയാണെങ്കില്‍ ഏപ്രില്‍ 2ഓടുകൂടി കടുത്ത നടപടികളിലേക്ക് കടക്കും. എല്ലാവരോടും നിയമങ്ങള്‍ പാലിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. മാസ്‌കുകള്‍ ധരിക്കുക, സാമൂഹികഅകലം പാലിക്കുക''- അദ്ദേഹം പറഞ്ഞു.

ആളുകള്‍ കൂട്ടംകൂടുന്നതില്‍ ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ വീണ്ടും കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. വിവാഹങ്ങളില്‍ 50 അതിഥികള്‍ക്കും സംസ്‌കാരച്ചടങ്ങുകളില്‍ 20 പേര്‍ക്കുമാണ് പങ്കെടുക്കാനുള്ള അനുമതിയുള്ളത്. ഹോട്ടലുകള്‍ രാത്രി പത്തുവരെ പ്രവര്‍ത്തിക്കാമെങ്കിലും അതിഥികളുടെ എണ്ണം പാതിയായി കുറയ്ക്കണം. സ്വകാര്യ ആശുപത്രികളിലെ കിടക്കകളില്‍ 50 ശതമാനം കൊവിഡ് കേസുകള്‍ക്കുവേണ്ടി മാറ്റിവയ്ക്കണം.

മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം മാത്രം 36,000 പേര്‍ക്ക് രോഗം ബാധിച്ചു. വ്യാഴാഴ്ച മാത്രം 111 പേര്‍ മരിച്ചു. മുംബയിലെ പ്രതിദിന കൊവിഡ് ബാധ 5,504 ആയി.

Next Story

RELATED STORIES

Share it