Latest News

കൊവിഡ് പ്രതിരോധം: ഒമാനില്‍ രാത്രികാല കര്‍ഫ്യൂ സമയം കുറച്ചു

കൊവിഡ് പ്രതിരോധം: ഒമാനില്‍ രാത്രികാല കര്‍ഫ്യൂ സമയം കുറച്ചു
X

ദുബയ്: ഒമാനില്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ സമയം കുറച്ചു. രാത്രി പത്തു മണി മുതല്‍ പുലര്‍ച്ചെ 4 മണി വരെയാണ് വ്യാപാരമേഖലയിലുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. നേരത്തെ ഇത് വൈകീട്ട് 5 മുതല്‍ പുലര്‍ച്ചെ നാല് വരെയായിരുന്നു. അടുത്ത ഉത്തരവ് ഉണ്ടാകും വരെ തല്‍സ്ഥിതി തുടരും.

4.5 ദശലക്ഷം ജനസംഖ്യയുളള ഒമാനില്‍ കൊവിഡ് രോഗം വര്‍ധിച്ചതായി റിപോര്‍ട്ടുണ്ട്. അതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. എങ്കിലും വ്യാപാരമേഖലയെ സജീവമാക്കുന്നതിന്റെ ഭാഗമായാണ് ലോക്ക് ഡൗണ്‍ സമയം കുറച്ചത്.

ജൂണ്‍ മാസം മുതല്‍ കൊവിഡ് വ്യാപനം കുറയാന്‍ തുടങ്ങിയിരുന്നു. അതിനു ശേഷം ഇപ്പോഴാണ് വീണ്ടും രോഗവ്യാപനം വര്‍ധിക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും സാവധാനം വാക്‌സിന്‍ വിതരണം ചെയ്യുന്ന രാജ്യമാണ് ഒമാന്‍.

ഏപ്രിലില്‍ പകുതിയോടെ 5 ശതമാനം പേര്‍ക്കാണ് കൊവിഡ് വാക്‌സിന്‍ നല്‍കിയതെങ്കില്‍ ജൂലൈയോടെ അത് 35 ശതമാനമായി.

ഒമാനില്‍ ഇതുവരെ 2,95,535 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3,802 പേര്‍ മരിക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it