Latest News

കൊവിഡ്: പഞ്ചാബിലും രാത്രികാല കര്‍ഫ്യൂ

ആള്‍ക്കൂട്ടത്തിനിടയാക്കുന്ന രാഷട്രീയ യോഗങ്ങള്‍ വിലക്കുകയും വിവാഹം, മരണാനന്തര ചടങ്ങ് എന്നിവയില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണത്തിന് പരിധി നിശ്ചയിക്കുകയും ചെയ്തു.

കൊവിഡ്: പഞ്ചാബിലും രാത്രികാല കര്‍ഫ്യൂ
X

ചണ്ഡിഗഡ്: കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായതോടെ പഞ്ചാബില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. നേരത്തെ, പഞ്ചാബിലെ 12 ജില്ലകളില്‍ നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. ഇതാണ് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നത്. രാത്രി ഒമ്പത് മുതല്‍ രാവിലെ അഞ്ചുവരെയാണ് കര്‍ഫ്യൂ. ഏപ്രില്‍ 30 വരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫീസ് നിന്നുള്ള ഉത്തരവില്‍ പറയുന്നു. ഡല്‍ഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.


ആള്‍ക്കൂട്ടത്തിനിടയാക്കുന്ന രാഷട്രീയ യോഗങ്ങള്‍ വിലക്കുകയും വിവാഹം, മരണാനന്തര ചടങ്ങ് എന്നിവയില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണത്തിന് പരിധി നിശ്ചയിക്കുകയും ചെയ്തു. ഇന്‍ഡോര്‍ പരിപാടികളില്‍ 50ല്‍ കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാന്‍ പാടില്ല. തുറസ്സായ സ്ഥലങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ നൂറു പേര്‍ക്കുവരെ പങ്കെടുക്കാം.


സംസ്ഥാനത്ത് മാസ്‌ക് പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കാനും നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ ഓഫീസുകളിലെത്തുന്ന മുഴുവന്‍ ജീവനക്കാരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും നിര്‍ദേശം നല്‍കി.




Next Story

RELATED STORIES

Share it