Latest News

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ 4,853 പേര്‍ക്ക് കൊവിഡ്; മഹാരാഷ്ട്രയില്‍ 5363 രോഗബാധിതര്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ 4,853 പേര്‍ക്ക് കൊവിഡ്; മഹാരാഷ്ട്രയില്‍ 5363 രോഗബാധിതര്‍
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,853 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നുമാത്രം 44 മരണങ്ങളാണ് റിവോര്‍ട്ട് ചെയ്തത്. 2,722 പേര്‍കൂടി രോഗമുക്തരായി ആശുപത്രി വിട്ടു. ആകെയുള്ള 3,64,341 രോഗികളില്‍ 27,873 പേരാണ് ഇനി ചികിത്സയിലുള്ളത്. 3,30,112 പേര്‍ രോഗമുക്തരായപ്പോള്‍ 6,356 പേരാണ് ഇതുവരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം രാജ്യത്ത് പുതിയ കൊവിഡ് രോ?ഗികളുടെ എണ്ണത്തിലും മരണത്തിലും വലിയ കുറവുണ്ടായിട്ടുണ്ടെന്ന് കേന്ദ്ര ആരോ?ഗ്യമന്ത്രാലയം. 10 സംസ്ഥാനങ്ങളിലായാണ് 78% രോ?ഗികളുള്ളത്.

മഹാരാഷ്ട്രയില്‍ 5363 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 1654028 ആയി. പുതിയതായി 115 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ43463 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 7836 പേര്‍ കൊവിഡ് മുക്തരായി. ഇതുവരെ 1478496 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 131544 പേര്‍ നിലവില്‍ ചികില്‍സയിലാണ്.




Next Story

RELATED STORIES

Share it