Latest News

ബേപ്പൂരില്‍ 15,16 തീയ്യതികളില്‍ കൊവിഡ് മാസ് ടെസ്റ്റിംഗ്

ബേപ്പൂരില്‍ 15,16 തീയ്യതികളില്‍ കൊവിഡ് മാസ് ടെസ്റ്റിംഗ്
X

കോഴിക്കോട്: ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ ജൂലൈ 15,16 തീയ്യതികളില്‍ മണ്ഡലത്തില്‍ പ്രത്യേക ക്യാമ്പുകള്‍ തുറന്ന് കൊവിഡ് മാസ് ടെസ്റ്റിംഗ് നടത്തുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. മണ്ഡലത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. ആവശ്യമെങ്കില്‍ രോഗികളെ പ്രത്യേക കൊവിഡ് ചികിത്സ കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കും.

ജില്ലാ കലക്ടര്‍ നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അദ്ധ്യക്ഷനായി. കൊവിഡ് സെല്‍ നോഡല്‍ ഓഫിസര്‍ ഡോ.അനുരാധ മണ്ഡലത്തിലെ കോവിഡ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ, കോഴിക്കോട് കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡോ.ഗോപകുമാര്‍, ഡി പി എം ഡോ നവീന്‍, ഫറോക്ക് മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്‍.സി.സാഖ്, കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് വി.അനുഷ, കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷ കൃഷ്ണകുമാരി, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ.രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it