Latest News

തെലങ്കാനയില്‍ 682 പേര്‍ക്ക് കൊവിഡ്, മൂന്ന് മരണം

തെലങ്കാനയില്‍ 682 പേര്‍ക്ക് കൊവിഡ്, മൂന്ന് മരണം
X

ഹൈദരാബാദ്: തെലങ്കാനയില്‍ 24 മണിക്കൂറിനുള്ളില്‍ 682 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ സമയത്തിനുള്ളില്‍ 761 പേര്‍ രോഗമുക്തരായി. ഇന്നലെ മാത്രം മൂന്ന് പേര്‍ മരിച്ചു.

ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2,74,540 ആയിട്ടുണ്ട്. 2,65,367 പേര്‍ രോഗമുക്തരായി. 1,477 പേര്‍ മരിച്ചു.

സംസ്ഥാനത്ത് നിലവില്‍ 7,696 പേരാണ് വിവിധ ആശുപത്രകളിലായി ചകില്‍സയിലുള്ളത്.

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 26,567 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 97,03,770 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം 385 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇതുവരെ 3,83,866 പേരാണ് കൊവിഡ് മൂലം മരിച്ചിട്ടുള്ളത്.

രാജ്യത്തെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 3,83,866 ആയി.

Next Story

RELATED STORIES

Share it