Latest News

കൊവിഡ്: ഡല്‍റ്റ പ്ലസ്സിനു ശേഷം യുപിയില്‍ 2 പേര്‍ക്ക് കാപ്പ; ഒരാള്‍ മരിച്ചു

കൊവിഡ്: ഡല്‍റ്റ പ്ലസ്സിനു ശേഷം യുപിയില്‍ 2 പേര്‍ക്ക് കാപ്പ;  ഒരാള്‍ മരിച്ചു
X

ലഖ്‌നോ: ഡല്‍റ്റ പ്ലസ് കൊവിഡ് വൈറസിനുശേഷം കാപ്പ എന്ന പുതിയ ഒരു വകഭേദം കൂടി യുപിയില്‍ കണ്ടെത്തി. രണ്ട് പേരിലാണ് കാപ്പ വകഭേദം സ്ഥിരീകരിച്ചത്. അതില്‍ ഒരാള്‍ മരിച്ചു.

സന്ത് കബീര്‍ നഗറിലെ 66 വയസ്സുള്ളയാളാണ് മരിച്ചത്. ജിനോം സീക്വന്‍സിങ് നടത്തുന്നതിനിടയിലാണ് കാപ്പ സ്ഥിരീകരിച്ചത്.

ജൂണ്‍ 13നാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചത്. ആരോഗ്യവകുപ്പ് പിന്നീട് രോഗത്തിന്റെ സാംപിള്‍ സിഎസ്‌ഐആറിന് അയച്ചുകൊടുത്തു. കാപ്പയെപ്പോലെ ഡല്‍റ്റ പ്ലസ്സും പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്ന വകഭേദമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പുനല്‍കിയിരിക്കുന്നത്.

യുപിയില്‍ രണ്ട് പേരിലാണ് ഡല്‍റ്റ പ്ലസ് സ്ഥിരീകരിച്ചത്. അതില്‍ ഒരാള്‍ മരിച്ചു.

Next Story

RELATED STORIES

Share it