Latest News

ചൈനയില്‍ കൊവിഡ് വര്‍ധിക്കുന്നു; വിമാന സര്‍വ്വീസ് റദ്ദാക്കി

ചൈനയില്‍ കൊവിഡ് വര്‍ധിക്കുന്നു; വിമാന സര്‍വ്വീസ് റദ്ദാക്കി
X

ബീജിങ്: ഇടവേളക്കു ശേഷം ചൈനയില്‍ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. തെക്കന്‍ ചൈനയിലെ ഗുവാങ്ഷു നഗരത്തിലാണ് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നത്. ഇതിനെ തുടര്‍ന്ന് നഗരത്തില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി. 519 വിമാനങ്ങളാണ് റദ്ദാക്കിയത്.

ഗുവാങ്ഷുവിലെ 18 പേര്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് 37 ശതമാനം വിമാനങ്ങളാണ് കുറച്ചത്. ഇതിനു പുറമേ നഗരങ്ങളില്‍ യാത്രാ നിയന്ത്രണങ്ങളും കര്‍ശനമാക്കി.

ബസുകളിലും, മെട്രോകളിലും സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് മൂന്ന് ദിവസം മുന്‍പുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.

Next Story

RELATED STORIES

Share it