Latest News

കൊവിഡ് ഭേദമായില്ല: സോണിയാഗാന്ധി ഇന്ന് ഇ ഡിക്കുമുന്നില്‍ ഹാജരാവില്ല

കൊവിഡ് ഭേദമായില്ല: സോണിയാഗാന്ധി ഇന്ന് ഇ ഡിക്കുമുന്നില്‍ ഹാജരാവില്ല
X

ന്യൂഡല്‍ഹി: ഇനിയും കൊവിഡ് ഭേദമാകാത്തതിനാല്‍ സോണിയാഗാന്ധി ഇന്ന് ഇ ഡി ഡയറക്ടറേറ്റില്‍ ചോദ്യംചെയ്യലിന് ഹാജരാവില്ലെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ചയാണ് രോഗം ബാധിച്ചത്. ജൂണ്‍ 8ന് ഹാജരാവുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നേരത്തെ പറഞ്ഞിരുന്നത്. നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഏജന്‍സി അവര്‍ക്ക് സമന്‍സ് അയച്ചത്. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഹാജരാവുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റാന്‍ ഇളവ്‌തേടിയിട്ടുണ്ട്.

ഇതേ കേസില്‍ രാഹുലിനും ഇ ഡി നോട്ടിസ് അയച്ചിട്ടുണ്ട്. അദ്ദേഹം ജൂണ്‍ 13നാണ് ഹാജരാകേണ്ടത്.

ജൂണ്‍ 2ന് ഹാജരാകണമെന്നാണ് ഇ ഡി അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അദ്ദേഹം വിദേശത്തായതിനാല്‍ ഹാജരാവാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ജൂണ്‍ 13ന് ഹാജരാവാന്‍ ആവശ്യപ്പെട്ടത്.

യങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലാണ് നാഷണല്‍ ഹെരാള്‍ഡ് പത്രം.

യങ് ഇന്ത്യയുടെ ഷെയര്‍ ഹോള്‍ഡര്‍മാരാണ് സോണിയയും രാഹുലും.

Next Story

RELATED STORIES

Share it