Latest News

ഉത്തരാഖണ്ഡില്‍ പ്രവേശിക്കുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

ഉത്തരാഖണ്ഡില്‍ പ്രവേശിക്കുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി
X

ഡറാഡൂണ്‍: കൊവിഡ് രോഗബാധ തീവ്രമായ സാഹചര്യത്തല്‍ ഉത്തരാഖണ്ഡിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇനി മുതല്‍ സംസ്ഥാനത്തെത്തുന്നവര്‍ അതിര്‍ത്തിയില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടിവരുമെന്ന് പോലിസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

അതിര്‍ത്തി കടക്കുന്നവരുടെ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താനും കൊവിഡ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടാനും അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന പോലിസുകാരോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് പോലിസ് ഡിഐജി അരുണ്‍ മോഹന്‍ ജോഷി അറിയിച്ചു. ഡറാഡൂണില്‍ നേരത്തെ അപേക്ഷിച്ച് രോഗവ്യാപനം വര്‍ധിച്ചതിനെ തുടര്‍ന്നാണ് കടുത്ത നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതരായത്.

ഈ വഴിയുള്ള പ്രവേശനം കൊവിഡ് റാപിഡ് പരിശോധനയ്ക്ക് ശേഷം മാത്രമേ അനുവദിക്കേണ്ടതുള്ളുവെന്നാണ് പുതിയ തീരുമാനം. നെഗറ്റീവ് ആകുന്നവരെ പ്രവേശിപ്പിക്കുകയും അല്ലാത്തവരെ ആവശ്യമായ നടപടികള്‍ സ്വീകരിച്ച് തിരിച്ചയക്കുകയും ചെയ്യും.

ഞായറാഴ്ചകളില്‍ എല്ലാ മര്‍ക്കറ്റുകളിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ നവംബര്‍ 29ന് ചില വിഭാഗങ്ങള്‍ക്ക് ലോക്ക് ഡൗണില്‍ ഇളവ് നല്‍കിയിട്ടുണ്ട്.

ഇതുവരെ ഉത്തരാഖണ്ഡില്‍ 67,514 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 4,812 പേര്‍ ഇപ്പോഴും ആശുപത്രികളില്‍ കഴിയുന്നു.

Next Story

RELATED STORIES

Share it