Latest News

ശബരിമലയില്‍ രണ്ടു പേര്‍ക്ക് കൂടി കൊവിഡ്

ശബരിമലയില്‍ രണ്ടു പേര്‍ക്ക് കൂടി കൊവിഡ്
X

പത്തംനിട്ട: ശബരിമലയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടിന്റെ ചുമതലയുള്ള ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കും ക്ഷേത്ര ജീവനക്കാരനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി അടുത്ത ബന്ധമുള്ളവരെ നിരീക്ഷണത്തിലാക്കി.

അതേസമയം, ശബരിമലയിലെ തീര്‍ത്ഥാടകരുടെ എണ്ണം എത്ര വര്‍ധിപ്പിക്കണമെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. ഇന്നലെ ചേര്‍ന്ന ചീഫ് സെക്രട്ടറി തല സമിതി, ദേവസ്വം ബോര്‍ഡിന്റെ ആവശ്യം അംഗീകരിച്ചിരുന്നു. നിലവില്‍ പ്രതിദിനം ആയിരം തീര്‍ത്ഥാടകരെയാണ് അനുവദിക്കുന്നത്.




Next Story

RELATED STORIES

Share it