സിഐഎസ്എഫ് ജവാന്‍മാര്‍ക്ക് കൊവിഡ്: തുടര്‍നടപടികള്‍ക്കായി മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു
കണ്ണൂരില്‍ സിഐഎസ്എഫ് ജവാന്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അവരുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായി അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സിഐഎസ്എഫ് ഡയറക്ടര്‍ ജനറലിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരം: സിഐഎസ്എഫ് ജവാന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും അവര്‍ക്ക് ആശ്വാസം പകരുന്നതിനുമായി ഒരു മുതിര്‍ന്ന സിഐഎസ്എഫ് ഓഫിസറെ കണ്ണൂരിലേയ്ക്ക് ഉടന്‍ അയക്കുമെന്ന് സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. കണ്ണൂരില്‍ സിഐഎസ്എഫ് ജവാന്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അവരുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായി അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സിഐഎസ്എഫ് ഡയറക്ടര്‍ ജനറലിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് സംസ്ഥാന പോലിസ് മേധാവി സിഐഎസ്എഫ് ഡയറക്ടര്‍ ജനറലിനെ ഫോണില്‍ ബന്ധപ്പെട്ട് കാര്യങ്ങള്‍ ധരിപ്പിച്ചത്.
കണ്ണൂര്‍ ഡിഐജി കെ സേതുരാമന്‍, എസ്പി ജി എച്ച് യതീഷ് ചന്ദ്ര എന്നിവര്‍ ഉടന്‍തന്നെ കണ്ണൂര്‍ വിമാനത്താവളവും സിഐഎസ്എഫ് ബാരക്കുകളും സന്ദര്‍ശിക്കും. വിമാനത്താവളവും ബാരക്കുകളും അണുവിമുക്തമാക്കുന്ന പ്രക്രിയയ്ക്ക് ഇവര്‍ നേതൃത്വം നല്‍കും. ഐജി തുമ്മല വിക്രമിനാണ് ഏകോപന ചുമതല. സംസ്ഥാനത്ത് സിഐഎസ്എഫ് ജവാന്മാരുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചതായി സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിട്ടുണ്ട്.
RELATED STORIES
സഞ്ജീവ് ഭട്ടിന്റെ ഹരജികള്‍ സുപ്രിംകോടതി തള്ളി; തുടര്‍ച്ചയായി...
3 Oct 2023 11:21 AM GMTഅനില്‍കുമാറിന്റെ പ്രസ്താവന: സിപിഎം നയമല്ലെങ്കില്‍ പാര്‍ട്ടി...
3 Oct 2023 10:52 AM GMT'വ്യാജ കേസുകള്‍ കെട്ടിച്ചമയ്ക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ മാതൃകാപരമായി...
3 Oct 2023 9:58 AM GMTപാര്‍ട്ടി ചൂണ്ടിക്കാട്ടിയത് കമ്മ്യൂണിസ്റ്റുകാരനെന്ന നിലയില്‍...
3 Oct 2023 9:15 AM GMTഅനില്‍കുമാറിന്റെ പ്രസ്താവന: മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ...
3 Oct 2023 7:17 AM GMT'വസ്ത്രധാരണത്തിലേക്ക് കടന്നുകയറുന്ന നിലപാട് വേണ്ട'; അനില്‍കുമാറിനെ...
3 Oct 2023 7:11 AM GMT