Latest News

രാജ്യത്ത് 47,092 പേര്‍ക്ക് കൊവിഡ്; 509 മരണം

രാജ്യത്ത് 47,092 പേര്‍ക്ക് കൊവിഡ്; 509 മരണം
X

ന്യൂഡല്‍ഹി: രാജ്യത്ത് 47,092 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 509 പേര്‍ രോഗം ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതുവരെ 35,181 പേര്‍ രോഗമുക്തരായിട്ടുണ്ട്. രാജ്യത്ത് ആകെ രോഗമുക്തരുടെ എണ്ണം 3,20,28,825 ആയി. 97.48 ശതമാനമാണ് രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക്.

509 പേര്‍ ഇന്ന് മരിച്ചതോടെ ആകെ മരണം 4,39,529 ആയി.

രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 3,89,583. ആകെ രോഗബാധിതരുടെ 1.19 ശതമാനമാണ് ഇത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.80 ശതമാനം.

ഇതുവരെ രാജ്യത്ത് 6.30 കോടി ഡോസ് വാക്‌സിനാണ് ഇതുവരെ വിതരണം ചെയ്തത്.

81 ലക്ഷം ഡോസ് വാക്‌സിന്‍ 24 മണിക്കൂറിനുള്ളില്‍ വിതരണം ചെയ്തു.

കൊവിഡ് ബാധ ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന സംസ്ഥാനം കേരളമാണ്. കേരളത്തിലെ പ്രതിരോധ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

കൊവിഡ് രോഗബാധയില്‍ കുറവനുഭവപ്പെട്ടതോടെ പല സംസ്ഥാനങ്ങളും സ്‌കൂളുകള്‍ തുറക്കാന്‍ തുടങ്ങി.

Next Story

RELATED STORIES

Share it