Latest News

രാജ്യത്ത് 41,506 പേര്‍ക്ക് കൊവിഡ്, 895 മരണം

രാജ്യത്ത് 41,506 പേര്‍ക്ക് കൊവിഡ്, 895 മരണം
X

ന്യൂഡല്‍ഹി: രാജ്യത്ത് 41,506 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 4,54,118 പേര്‍ ചികില്‍സയിലുണ്ട്. ആകെ രോഗികളുടെ 1.47 ശതമാനമാണ് സജീവ രോഗികള്‍.

895 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചിട്ടുണ്ട്. രാജ്യത്തെ ആകെ മരണം 4,08,040.

കൊവിഡ് വ്യാപനം തുടങ്ങിയതു മുതല്‍ 2,99,75,064 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 45,254 പേര്‍ രോഗമുക്തരായി.

രാജ്യത്തെ രോഗമുക്തി നിരക്ക് 97.20 ശതമാനം രേഖപ്പെടുത്തി.

പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.32 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.25 ശതമാനവും രേഖപ്പെടുത്തി. മൂന്നു ശതമാനത്തില്‍ താഴെ രേഖപ്പെടുത്തുന്നത് ഇത് ഇരുപതാമത്തെ ദിവസമാണ്.

ജനുവരി 16നാണ് രാജ്യത്ത് വാക്‌സിന്‍ വിതരണം തുടങ്ങിയത്. 376032586 പേര്‍ക്ക് ഇതിനകം വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു.

Next Story

RELATED STORIES

Share it