Latest News

വയനാട് ജില്ലയില്‍ 255 പേര്‍ക്ക് കൂടി കൊവിഡ്; 163 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ 255 പേര്‍ക്ക് കൂടി കൊവിഡ്; 163 പേര്‍ക്ക് രോഗമുക്തി
X

വയനാട്: ജില്ലയില്‍ 255 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 163 പേര്‍ രോഗമുക്തി നേടി. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അതില്‍ 12 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 21,374 ആയി. 17,986 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 133 മരണം. നിലവില്‍ 3,255 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2,512 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

നെന്മേനി സ്വദേശികള്‍ 40, ബത്തേരി, മാനന്തവാടി 28 പേര്‍ വീതം, തൊണ്ടര്‍നാട് 22, മുട്ടില്‍ 18, കല്‍പ്പറ്റ 16, മേപ്പാടി 15, തവിഞ്ഞാല്‍ 11, പൊഴുതന, വൈത്തിരി 9 പേര്‍ വീതം, മീനങ്ങാടി 8, പുല്‍പള്ളി, വെള്ളമുണ്ട, വെങ്ങപ്പള്ളി 7 വീതം, പനമരം 6, കണിയാമ്പറ്റ, കോട്ടത്തറ, മൂപ്പൈനാട്, തിരുനെല്ലി 3 പേര്‍ വീതം, അമ്പലവയല്‍, എടവക, നൂല്‍പ്പുഴ, പൂതാടി, തരിയോട് 2 പേര്‍ വീതം, മുള്ളന്‍കൊല്ലി, പൊഴുതന ഒരാള്‍ വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

163 പേര്‍ക്ക് രോഗമുക്തി

സുല്‍ത്താന്‍ ബത്തേരി സ്വദേശികള്‍ 10, നെന്മേനി, മാനന്തവാടി 4 പേര്‍ വീതം, കണിയാമ്പറ്റ 3, അമ്പലവയല്‍, മീനങ്ങാടി, മേപ്പാടി, പുല്‍പള്ളി, നൂല്‍പ്പുഴ, പൊഴുതന 2 പേര്‍ വീതം, തരിയോട്, കല്‍പ്പറ്റ, എടവക, വൈത്തിരി, പനമരം, പൂതാടി സ്വദേശികളായ ഓരോരുത്തരും തൃശൂര്‍, തിരുവനന്തപുരം, തമിഴ്‌നാട് സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലുള്ള 121 പേരുമാണ് രോഗമുക്തി നേടിയത്.

562 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ പുതുതായി നിരീക്ഷണത്തിലായത് 562 പേരാണ്. 1030 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7,451 പേര്‍. ഇന്ന് വന്ന 43 പേര്‍ ഉള്‍പ്പെടെ 392 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1,324 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 2,42,658 സാംപിളുകളില്‍ 2,38,971 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 2,17,597 നെഗറ്റീവും 21,374 പോസിറ്റീവുമാണ്.

Next Story

RELATED STORIES

Share it