Latest News

യുപിയില്‍ 2,044 പേര്‍ക്ക് കൊവിഡ്; 19 മരണം

യുപിയില്‍ 2,044 പേര്‍ക്ക് കൊവിഡ്; 19 മരണം
X

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,044 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇതുവരെ 2,472 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 19 പേര്‍ മരിക്കുകയു ചെയ്തു.

ഇതുവരെ സംസ്ഥാനത്ത് 5,43,888 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 24,099 പേര്‍ സജീവ രോഗികളാണ്. 5,12,028 പേര്‍ രോഗമുക്തരായി. 7,761 പേര്‍ മരിച്ചു.

വാക്‌സിന്‍ വരുന്നതുവരെ കൊവിഡ് ജാഗ്രത കൈവിടരുതെന്ന് മുഖ്യമന്ത്രി ആദിത്യനാഥ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

രാജ്യത്ത് ഇതുവരെ 94 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 38,772 പേര്‍ക്കാണ് 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്.

Next Story

RELATED STORIES

Share it