വയനാട് ജില്ലയില്‍ 166 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.07 ശതമാനം
വയനാട്: വയനാട് ജില്ലയില്‍ 166 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്.രേണുക അറിയിച്ചു. 239 പേര് രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.07 ശതമാനം ആണ്.
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,24,268 ആയി. 121019 പേര് ഇതുവരെ രോഗമുക്തരായി. നിലവില്‍ 2,554 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2,397 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
ബത്തേരി 29, മുട്ടില്‍ 24, മീനങ്ങാടി 19, പൂതാടി 17 , അമ്പലവയല്‍ 16 , മാനന്തവാടി 11 , കല്‍പ്പറ്റ 8 , പുല്‍പ്പള്ളി 7 , നെന്മേനി , പടിഞ്ഞാറത്തറ , പനമരം 4 വീതം , മുള്ളന്‍കൊല്ലി , തിരുനെല്ലി , വൈത്തിരി 3 വീതം , കണിയാമ്പറ്റ , മേപ്പാടി , പൊഴുതന , തവിഞ്ഞാല്‍ , വെള്ളമുണ്ട 2 വീതം , കോട്ടത്തറ , മൂപ്പൈനാട് , നൂല്‍പ്പുഴ ,വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ സ്ഥിരീകരിച്ചത്.
239 പേര്‍ക്ക് രോഗമുക്തി
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 9 പേരും, വീടുകളില്‍ നിരീക്ഷണ ത്തിലായിരുന്ന 230 പേരുമാണ് രോഗമുക്തരായത്.
759 പേര് പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ പുതുതായി നിരീക്ഷണത്തിലായത് 759 പേരാണ്. 679 പേര് നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7,583 പേര്. ഇന്ന് പുതുതായി 19 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 2,275 സാംപിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 8,26,309 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 8,25,260 എണ്ണത്തിന്റെ ഫലം ലഭിച്ചു. 7,00,992 പേര് നെഗറ്റീവും 1,24,268 പേര് പോസിറ്റീവുമാണ്.
RELATED STORIES
കോഴിക്കോട് ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു; ...
27 April 2024 2:42 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT