Latest News

കണ്ണൂര്‍ ജില്ലയില്‍ 14 പേര്‍ക്ക് കൂടി കൊവിഡ്

കണ്ണൂര്‍ ജില്ലയില്‍ 14 പേര്‍ക്ക് കൂടി കൊവിഡ്
X

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ 14 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ അഞ്ച് പേര്‍ക്കും പരിയാരം ഗവ മെഡിക്കല്‍ കോളേജിലെ അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ നാല് പേര്‍ക്കും രോഗബാധ ഉണ്ടായി.

ജൂലൈ 11 ന് മുംബൈയില്‍ നിന്ന് മംഗള എക്‌സ്പ്രസില്‍ എത്തിയ മയ്യില്‍ സ്വദേശി 23കാരന്‍, ബംഗളൂരുവില്‍ നിന്ന് ജൂലൈ 14ന് എത്തിയ പട്ടുവം സ്വദേശി 25കാരന്‍, ജൂലൈ 24ന് എത്തിയ കുന്നോത്ത് പറമ്പ് സ്വദേശി 42 കാരന്‍, ജൂലൈ 26ന് എത്തിയ മുണ്ടേരി സ്വദേശി 28കാരന്‍, ജൂലൈ 25ന് പൂനെയില്‍ നിന്ന് എത്തിയ ചൊക്ലി സ്വദേശി 25കാരന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്‌സ്മാരായ കുഞ്ഞിമംഗലം സ്വദേശി 35കാരി, കൂടാളി സ്വദേശി 41കാരി ഡോക്ടര്‍, കോഴിക്കോട് സ്വദേശി 25കാരി, ബി ഡി എസ് വിദ്യാര്‍ഥി അഴീക്കോട് സ്വദേശി 23കാരി, നഴ്‌സിങ്ങ് അസിസ്റ്റന്റ് പാപ്പിനിശ്ശേരി സ്വദേശി 37കാരന്‍ എന്നിവരാണ് രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകര്‍.

കോളയാട് സ്വദേശി അഞ്ച് വയസ്സുകാരന്‍, കൂത്തുപറമ്പ് സ്വദേശി 18കാരന്‍, കോട്ടയം മലബാര്‍ സ്വദേശി 49കാരന്‍, ചപ്പാരപ്പടവ് സ്വദേശി 26കാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായത്.

ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 1381 ആയി. കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 9,842 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 109 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 145 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 12 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 24 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 18 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 16 പേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടു പേരും ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 128 പേരും വീടുകളില്‍ 9,388 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

ജില്ലയില്‍ നിന്ന് ഇതുവരെ 29913 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 28667 എണ്ണത്തിന്റെ ഫലം വന്നു. 1246 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Next Story

RELATED STORIES

Share it