Latest News

ജീവനക്കാര്‍ക്ക് കൊവിഡ്; നെടുമങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു

കൊവിഡ് രോഗവ്യാപനം അതിരൂക്ഷമായ തലസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ജില്ലാ ഭരണകൂടം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ജീവനക്കാര്‍ക്ക് കൊവിഡ്; നെടുമങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു
X

തിരുവനന്തപുരം: ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നെടുമങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോ രണ്ട് ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചു. 11 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സ്റ്റേഷന്‍ മാസ്റ്റര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ നിരീക്ഷണത്തില്‍ പോയി.

കൊവിഡ് രോഗവ്യാപനം അതിരൂക്ഷമായ തലസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ജില്ലാ ഭരണകൂടം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രോഗവ്യാപനം നിയന്ത്രണവിധേയമാകും വരെ അവശ്യ സേവനങ്ങള്‍ മാത്രമായി ഒതുക്കണം. പൊതുഗതാഗതം അനുവദിക്കരുത്. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ അമ്ബത് ശതമാനം ജീവനക്കാര്‍ മാത്രമേ അനുവദിക്കാവൂ. മ്രൈകോ കണ്ടെയ്‌മെന്റ് സോണുകള്‍ ഫലപ്രദമല്ലാത്തതിനാല്‍ വാര്‍ഡ് തലത്തില്‍ തന്നെ കണ്ടെയ്‌മെന്റ് സോണുകള്‍ പ്രഖ്യാപിക്കണമെന്നും ജില്ലാ ഭരണകൂടം ശുപാര്‍ശ ചെയ്തിട്ടുണ്ട്. 65 നും മേല്‍ പ്രായമുള്ളവര്‍, 10 വയസ്സിന് താഴെയുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവരുടെ പുറത്തേക്കുള്ള സഞ്ചാരം നിരോധിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ജില്ലാ കലക്ടര്‍ നവജ്യോത് ഖോസ അധ്യക്ഷയായിട്ടുള്ള ദുരന്ത നിവാരണ അതോറിട്ടി സര്‍ക്കാരിന് മുന്നില്‍ വെച്ചിട്ടുള്ള നിര്‍ദേശങ്ങള്‍.




Next Story

RELATED STORIES

Share it