Latest News

രാജ്യത്ത് കൊവിഡ് പരിശോധനാ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു

രാജ്യത്ത് കൊവിഡ് പരിശോധനാ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു
X

ന്യൂഡല്‍ഹി: 'ടെസ്റ്റ്, ട്രെയ്‌സ്, ട്രീറ്റ്' നയത്തിന്റെ ഭാഗമായി രാജ്യത്ത് കൊവിഡ്19 പരിശോധനാ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചതായി കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലും പരിശോധനാ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

രാജ്യത്ത് ആകെ 1087 കൊവിഡ് പരിശോധനാ ലാബുകളാണ് ഉള്ളത്. അതില്‍ 780 എണ്ണവും സര്‍ക്കാര്‍ ലാബുകളാണ്. സ്വകാര്യ മേഖലയില്‍ 307 ലാബുകള്‍ പ്രവര്‍ത്തിക്കുന്നു.

തത്സമയ ആര്‍ടി പിസിആര്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍ സര്‍ക്കാര്‍ മേഖലയില്‍ 366ഉം സ്വകാര്യമേഖലയില്‍ 218 എണ്ണവുമാണ് ഉള്ളത്. ട്രൂനാറ്റ് അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍ ആകെ 412 എണ്ണമുണ്ട്. അതില്‍ 381 എണ്ണം പൊതുമേഖലയിലാണ്, 31 എണ്ണം സ്വകാര്യമേഖലയിലും പ്രവര്‍ത്തിക്കുന്നു. സി.ബി.എന്‍.എ.എ.ടി. അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍ 91 എണ്ണമുണ്ട്. അതില്‍ 33 എണ്ണം സര്‍ക്കാരിന്റെ അധീനതയിലും 58 എണ്ണം സ്വകാര്യമേഖലയിലുമാണ്.

ലബാകുളുടെ എണ്ണത്തിലുള്ള വര്‍ധനവ് പരിശോധിക്കുന്ന സാപിളുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടാക്കിയിട്ടുണ്ട്. ഇതുവരെ 95 ലക്ഷത്തോളം പരിശോധന നടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,42,383 സാംപിളുകളാണ് പരിശോധിച്ചത്. ആകെ പരിശോധിച്ച സാംപിള്‍ 95,40,132.

Next Story

RELATED STORIES

Share it