Latest News

കൊവിഡ് പ്രതിരോധ നിയമലംഘനം; കൊല്ലത്ത് 13 സ്ഥാപനങ്ങള്‍ക്ക് പിഴയിട്ടു

കൊവിഡ് പ്രതിരോധ നിയമലംഘനം; കൊല്ലത്ത് 13 സ്ഥാപനങ്ങള്‍ക്ക് പിഴയിട്ടു
X

കൊല്ലം: കൊവിഡ് പ്രതിരോധ നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 13 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.

കൊട്ടാരക്കര നടത്തിയ പരിശോധനയില്‍ അഞ്ച് സ്ഥാപനങ്ങള്‍ക്കാണ് പിഴയിട്ടത്. 38 പേര്‍ക്ക് താക്കീത് നല്‍കി. കൊട്ടാരക്കര തഹസില്‍ദാര്‍ എസ്. ശ്രീകണ്ഠന്‍ നായരുടെ നേതൃത്വത്തില്‍ എഴുകോണ്‍, കടയ്ക്കല്‍, കൊട്ടാരക്കര, പുത്തൂര്‍, ചടയമംഗലം എന്നിവിടങ്ങളിലായിരുന്നു പരിശോധന.

കരുനാഗപ്പള്ളി തഹസില്‍ദാര്‍ കെ.ജി. മോഹനന്റെ നേതൃത്വത്തില്‍ 10 വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധന നടത്തി നാല് എണ്ണത്തിന് പിഴചുമത്തി. ചവറ, തെക്കുംഭാഗം ഭാഗങ്ങളിലാണ് പരിശോധന നടത്തിയത്.

കുന്നത്തൂര്‍ തഹസില്‍ദാര്‍ കെ. ഓമനക്കുട്ടന്റെ നേതൃത്വത്തില്‍ പതാരം, ശൂരനാട് വടക്ക്, മൈനാഗപ്പള്ളി പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ കൊവിഡ് മാനദണ്ഡ ലംഘനം ശ്രദ്ധയില്‍പ്പെട്ട നാല് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. 67 എണ്ണത്തിന് താക്കീതും നല്‍കി.

കൊല്ലം തഹസില്‍ദാര്‍ വിജയന്റെ നേതൃത്വത്തില്‍ കൊട്ടിയം, ഉമയനല്ലൂര്‍ ചിറക്കര, പള്ളിമുക്ക് മേഖലകളിലെ 20 കടകളില്‍ പരിശോധന നടത്തി.

പത്തനാപുരം ടൗണില്‍ 20 കടകളില്‍ പരിശോധന നടത്തി. 14 സ്ഥാപനങ്ങള്‍ക്ക് താക്കിത് നല്‍കി. പത്തനാപുരം തഹസില്‍ദാര്‍ സജി എസ്. കുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ശശി എന്നിവര്‍ നേതൃത്വം നല്‍കി.

പുനലൂര്‍ തഹസില്‍ദാര്‍ പി. വിനോദ് രാജിന്റെ നേതൃത്വത്തില്‍ ആര്യങ്കാവ്, അച്ചന്‍കോവില്‍, ഇടമണ്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. ആര്യങ്കാവ് ക്ഷേത്രത്തിലെ തിരക്ക് നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിച്ചു.

Next Story

RELATED STORIES

Share it