Latest News

ഇന്ന് 1310 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1,162 കേസുകള്‍ സമ്പര്‍ക്കം വഴി

ഇന്ന് 1310 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1,162 കേസുകള്‍ സമ്പര്‍ക്കം വഴി
X

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1310 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്നലെ നല്‍കിയ കണക്കില്‍ ഉച്ചവരെയുള്ള വിവരങ്ങളേ ഉണ്ടായിരുന്നുള്ളുവെന്നതുകൊണ്ട് അതും കൂടിയ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇന്നലെ ഉച്ചമുതല്‍ 425 പേര്‍ക്കും ഇന്ന് 885 പേര്‍ക്കുമാണ് കൊവിഡ് ബാധിച്ചത്.

തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുള്ളത്, 320 പേര്‍. കണ്ണൂര്‍ ജില്ലയിലാണ് കുറവ് 14 പേര്‍.

മറ്റു ജില്ലകളിലെ കണക്കുകള്‍ ഇങ്ങനെയാണ്. എറണാകുളം 132, പത്തനംതിട്ട 130, വയനാട് 124, കോട്ടയം 89, കോഴിക്കോട് 84, പാലക്കാട് 83, മലപ്പുറം 75, തൃശൂര്‍ 60, ഇടുക്കി 59, കൊല്ലം 53, കാസര്‍കോഡ് 52, ആലപ്പുഴ 35.

20 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്.

ഇന്ന് മാത്രം സംസ്ഥാനത്ത് 14 ഹോട്ട്‌സ്‌പോട്ടുകള്‍ പുതുതായി പ്രഖ്യാപിച്ചു.

Next Story

RELATED STORIES

Share it